ബാലനീതി നിയമം കര്‍ശനമായി നടപ്പാക്കാനുള്ള നടപടികള്‍ക്കെതിരെ സമസ്ത

Update: 2018-05-03 12:26 GMT
Editor : admin
ബാലനീതി നിയമം കര്‍ശനമായി നടപ്പാക്കാനുള്ള നടപടികള്‍ക്കെതിരെ സമസ്ത
Advertising

കര്‍ശനമായ വ്യവസ്ഥകളാണ് സര്‍ക്കാര്‍ അനാഥാലയങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് സമസ്ത നേതാക്കള്‍

ബാലനീതി നിയമം കര്‍ശനമായി നടപ്പാക്കാനുള്ള സാമൂഹ്യനീതി വകുപ്പിന്റെ നടപടികള്‍ അനാഥാലയങ്ങളെയും പള്ളി ദര്‍സുകളെയും തകര്‍ക്കുമെന്ന് സമസ്ത. ബാലനീതി നിയമത്തില്‍ കൂടുതല്‍ വ്യവസ്ഥകള്‍ ചേര്‍ത്ത സംസ്ഥാന സര്‍ക്കാരി

Full View

ന്റെ നടപടി ദുരുദ്ദേശപരമാണെന്നും സമസ്ത നേതാക്കള്‍ ആരോപിച്ചു. ഉത്തരവ് പിന്‍വലിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരും ആവശ്യപ്പെട്ടു.

2015 ല്‍ പാര്‍ലമെന്റ് പാസാക്കിയ ബാലനീതി നിയമം അനുസരിച്ച് പതിനെട്ട് വയസ്സിന് താഴേയുള്ള കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ പ്രത്യേകം റജിസ്റ്റര്‍ ചെയ്യണം. ഓര്‍ഫനേജ് ആക്ടിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ബാലനീതി നിയമത്തിന്‍റെ പരിധിയില്‍ വരുന്നതോടെ കുട്ടികളുടെ പ്രവേശനം അടക്കമുള്ള കാര്യങ്ങളില്‍ കര്‍ശന വ്യവസ്ഥകള്‍ പാലിക്കേണ്ടി വരും. ഡോക്ടര്‍മാര്‍, യോഗ ട്രെയിനര്‍മാര്‍ തുടങ്ങിയവര്‍ ഓരോ സ്ഥാപനത്തിലും വേണം. നൂറ് കുട്ടികള്‍ക്ക് 25 ജീവനക്കാര്‍ വേണം. നിയമത്തില്‍ കൂടുതല്‍ വ്യവസ്ഥകള്‍ സംസ്ഥാന സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തെന്ന ആക്ഷേപവും സമസ്തക്കുണ്ട്.


നിയമം നടപ്പായാല്‍ ചെലവ് താങ്ങാനാകാതെ അനാഥാലയങ്ങള്‍ പൂട്ടേണ്ടിവരുമെന്നും സമസ്തക്ക് ആശങ്കയുണ്ട്. ഗുരുകുല സമ്പ്രദായത്തില്‍ പഠനം നടത്തുന്ന പള്ളിദര്‍സുകള്‍ തുടരാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. മുഴുവന്‍ അനാഥാലയ നടത്തിപ്പുകാരുടെയും കൂട്ടായ്മ രൂപീകരിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനും സമസ്ത ആലോചിക്കുന്നുണ്ട്. ഉത്തരവ് പിന്‍വലിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരും ആവശ്യപ്പെട്ടു. ഓര്‍ഫനേജ് ആക്ടിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങള്‍ ബാലനീതി നിമയത്തിനു കീഴിലും രജിസ്റ്റര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദേശം യുക്തിരഹിതമാണെന്ന് കാന്തപുരം പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News