കുമരകത്ത് 7 റിസോര്‍ട്ടുകള്‍ ഉള്‍പ്പടെ വന്‍കിടക്കാര്‍ കായല്‍ കയ്യേറിയതായി വിവരാവകാശ രേഖ

Update: 2018-05-03 19:36 GMT
Editor : Jaisy
കുമരകത്ത് 7 റിസോര്‍ട്ടുകള്‍ ഉള്‍പ്പടെ വന്‍കിടക്കാര്‍ കായല്‍ കയ്യേറിയതായി വിവരാവകാശ രേഖ
Advertising

കോട്ടയം താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ നല്കിയ വിവരാവകാശത്തിലാണ് കയ്യേറ്റം തുറന്ന് സമ്മതിച്ചിരിക്കുന്നത്

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കോട്ടയം കുമരകത്ത് 7 റിസോര്‍ട്ടുകള്‍ ഉള്‍പ്പടെ വന്‍കിടക്കാര്‍ കായല്‍ കയ്യേറിയതായി വിവരാവകാശ രേഖ. കോട്ടയം താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ നല്കിയ വിവരാവകാശത്തിലാണ് കയ്യേറ്റം തുറന്ന് സമ്മതിച്ചിരിക്കുന്നത്. 15 ഏക്കറിലധികം കായല്‍ കയ്യേറിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരും ഭരണാധികാരികളും തയ്യാറായിട്ടില്ല.

Full View

വിവാദമായ നിരാമയ ഉള്‍പ്പടെ 12 പേരാണ് കുമരകത്ത് വ്യാപക കായല്‍ കയ്യേറ്റം നടത്തിയിരിക്കുന്നത്. കോട്ടയം താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ നല്കിയ വിവരാവകാശത്തില്‍ 15 ഏക്കറോളം കായല്‍ കയ്യേറിയതായി പറയുന്നു. റിസോര്‍ട്ടുകളായ സൂരി, അബാദ്,ബാക്ക് വാട്ടര്‍ റിപ്പിള്‍സ്,ലേക്ക് , ലേക്ക് സോങ്, കോക്കോബേ. ക്ലബുകളായ കോട്ടയം സെയിലിംഗ് ക്ലബ്, രാമവര്‍മ്മ യൂണിയന്‍ ക്ലബ്, കോട്ടയം ബോട്ട് ക്ലബ് എന്നിനെ പോകുന്നു കയ്യേറ്റക്കാരുടെ നിര.

ഇവരെ കൂടാതെ സ്വകാര്യ വ്യക്തിയായ മറ്റത്തില്‍ അശോകനെന്നയാളും ആറ്റമംഗലം പള്ളിയും കായല്‍ കയ്യേറി. ആറ്റമംഗലം പള്ളി ഈ സ്ഥലത്ത്
ഒരു കുരിശടി സ്ഥാപിച്ചിട്ടുണ്ടെന്നും വിവരാവകാശത്തില്‍ പറയുന്നു. 2015ന് ശേഷം നടന്ന കയ്യേറ്റങ്ങളാണ് ഇവയെല്ലാം. എന്നാല്‍ ഇതുവരെ ഇവരെ ഒഴിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് 423 പരാതികള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ 205 പരാതികള്‍ ഇതുവരെയും തീര്‍പ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നും വിവരാവകാശ രേഖ വക്തമാക്കുന്നുണ്ട്. പല സ്ഥലത്തും കയ്യേറ്റങ്ങള്‍
ഒഴിപ്പിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ഇല്ലെന്നും ഡപ്യൂട്ടി തഹസില്‍ദാറുടെ വിവരാവകാശത്തില്‍ പറയുന്നുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News