സ്ഥാനാര്‍ത്ഥികളുടെ കേസുകള്‍ എണ്ണിപ്പറഞ്ഞ് എല്‍ ഡി എഫിനെതിരെ മുഖ്യമന്ത്രി

Update: 2018-05-03 02:58 GMT
Editor : admin
സ്ഥാനാര്‍ത്ഥികളുടെ കേസുകള്‍ എണ്ണിപ്പറഞ്ഞ് എല്‍ ഡി എഫിനെതിരെ മുഖ്യമന്ത്രി
Advertising

വി എസ് അച്യുതാനന്ദനെതിരെ ആറു കേസുകളും പിണറായിക്കെതിരെ 11 കേസുകളുമുണ്ടെന്ന് മുഖ്യമന്ത്രി പുറത്തിറക്കിയ പത്രക്കുറിപ്പില്‍

സ്ഥാനാര്‍ത്ഥികളുടെ കേസുകള്‍ എണ്ണിപ്പറഞ്ഞ് എല്‍ ഡി എഫിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ ആറു കേസുകളും പിണറായിക്കെതിരെ 11 കേസുകളുമുണ്ടെന്ന് മുഖ്യമന്ത്രി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. അതേസമയം മുഖ്യമന്ത്രിക്കെതിരെ ഒരു കേസുപോലുമില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സത്യവാങ്മൂലം അടിസ്ഥാനമാക്കിയാണ് മുഖ്യമന്ത്രി കേസുകളുടെ എണ്ണം വ്യക്തമാക്കിയിരിക്കുന്നത്. ഇതുപ്രകാരം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ 685 കേസുകളാണുളളത്. ഇതില്‍ 617 കേസുകളും സി പി എം സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയാണ്.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ ആറു കേസുകളുണ്ട്. ഇതില്‍ അഞ്ചു കേസുകള്‍ വി എസിനെതിരെയുളള മാനനഷ്ടക്കേസുകളാണ്. ഒരെണ്ണം സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന പ്രക്ഷോഭ സമരവുമായി ബന്ധപ്പെട്ടാണ്. ലാവ്‍ലിന്‍ കേസുള്‍പ്പെടെ പിണറായിക്കെതിരെ 11 കേസുകളുണ്ടെന്നും മുഖ്യമന്ത്രി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. അതേസമയം മുഖ്യമന്ത്രിക്കെതിരെ ഒരു കേസുപോലുമില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ 106 കേസുകളാണുളളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അക്രമരാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളാണ് ഏറ്റവും കൂടുതല്‍

കേസുകളിലുളളതെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ നിരവധി കേസുകളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിനു മറുപടിയെന്നോണമാണ് സ്ഥാനാര്‍ത്ഥികള്‍ തന്നെ സമര്‍പ്പിച്ച സത്യവാങ്മൂലം അടിസ്ഥാനമാക്കി മുഖ്യമന്ത്രി
രംഗത്തെത്തിയിരിക്കുന്നത്

Tags:    

Writer - admin

contributor

Editor - admin

contributor

Similar News