ഭക്ഷ്യ സുരക്ഷാനിയമം അഴിമതി ഇല്ലാതാക്കുമെന്ന് ഭക്ഷ്യമന്ത്രി
ഒരു മണി അരിപോലും പാഴാക്കാതെ അര്‍ഹരിലേക്ക് എത്തും വിധത്തിലാകും സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കാന്‍ പോകുന്നതെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍...
ഒരു മണി അരിപോലും പാഴാക്കാതെ അര്‍ഹരിലേക്ക് എത്തും വിധത്തിലാകും സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കാന്‍ പോകുന്നതെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍. അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കാന്‍ കുറ്റമറ്റ രീതി ആവിഷ്‌കരിച്ചിട്ടുണ്ട്. നിയമം നടപ്പിലാക്കുന്‌പോള്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അരിയുടെ അളവില്‍ കുറവ് വരുത്തരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു
അഴിമതി തുടച്ചുനീക്കി പൊതുവിതരണ സമ്പ്രദായം സുതാര്യമാക്കുകയാണ് ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കുക വഴി സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. താലൂക്ക് അടിസ്ഥാനത്തില്‍ അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കിയതില്‍ അപാകതയുണ്ട്. സംസ്ഥാന അടിസ്ഥാനത്തില്‍ പുതിയ പട്ടിക തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.
പദ്ധതി വഴി 1.90 കോടിപേര്‍ക്ക് ധാന്യമെത്തിക്കാന്‍ കഴിയും. 16 ലക്ഷത്തിലധികം മെട്രിക് ടണ്‍ അരി ലഭിച്ചുകൊണ്ടിരുന്നിടത്ത് ഭക്ഷ്യസുരക്ഷനിയമം നടപ്പിലാക്കുമ്പോള്‍ 14.5 ലക്ഷം മെട്രിക് ടണ്‍ അരിയാകും ലഭിക്കുക. അരിവിഹിതത്തില്‍ കുറവുവരുത്തരുതെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സംഭരണ കേന്ദ്രങ്ങളുടെ കുറവ് സഹകരണ വകുപ്പുമായി ചേര്‍ന്ന് പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.