മത്സ്യത്തൊഴിലാളിയെ കടലില്‍ കാണാതായി: മുതലപ്പൊഴിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Update: 2018-05-04 12:52 GMT
മത്സ്യത്തൊഴിലാളിയെ കടലില്‍ കാണാതായി: മുതലപ്പൊഴിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
Advertising

യഥാസമയം തിരച്ചില്‍ നടത്താത്തതിലും അപകടങ്ങള്‍ പതിവാകുന്നതിലും പ്രതിഷേധിച്ചായിരുന്നു ഉപരോധം. സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്ന് ഉച്ചയോടെ ഉപരോധം അവസാനിച്ചു. 

Full View

തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളിയെ കടലില്‍ കാണാതായതിനെത്തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. യഥാസമയം തിരച്ചില്‍ നടത്താത്തതിലും അപകടങ്ങള്‍ പതിവാകുന്നതിലും പ്രതിഷേധിച്ചായിരുന്നു ഉപരോധം. സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്ന് ഉച്ചയോടെ ഉപരോധം അവസാനിച്ചു.

ഇന്നലെ ഉച്ചതിരിഞ്ഞാണ് അപകടം. 18 പേരുണ്ടായിരുന്ന ബോട്ടില്‍ ശാന്തിപുരം സ്വദേശി ജോണ്‍സനെ ഇനിയും കണ്ടെത്താനായില്ല. ഇന്നലെ മത്സ്യത്തൊഴിലാളികള്‍ മാത്രമാണ് തെരച്ചിലിനുണ്ടായത്. ഇന്ന് കോസ്റ്റ് ഗാര്‍ഡും തെരച്ചില്‍ നടത്തി. അനാസ്ഥ ആരോപിച്ച് ശാന്തിപുരം, പെരുമാതുറ, അഞ്ചുതെങ്ങ് എന്നിവിടങ്ങളില്‍ റോഡ് ഉപരോധിച്ചു. എഡിഎം, ഡെപ്യൂട്ടി കളക്ടര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു.

അപകടമൊഴിവാക്കാന്‍ ഉടന്‍ ഡ്രഡ്ജിങ്ങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ഉടന്‍ ഡ്രഡ്ജിങ്ങ് നടത്താനാവില്ലെന്നാണ് അധികൃതരുട മറുപടി.

Tags:    

Similar News