കേരള അടിസ്ഥാന സൌകര്യ നിക്ഷേപനിധി ഭേദഗതി ബില്‍ ഇന്ന് പാസാക്കും
അടിസ്ഥാന സൌകര്യ വികസനത്തിന് നിക്ഷേപം കണ്ടെത്തുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രധാനമായും പ്രതീക്ഷ അര്‍പ്പിക്കുന്നത് കിഫ്ബിയിലെ നിക്ഷേപമാണ്
കേരള അടിസ്ഥാന സൌകര്യ നിക്ഷേപനിധി (കിഫ്ബി) ഭേദഗതി ബില്‍ ഇന്ന് നിയമസഭ പാസാക്കും. സബ്ജക്ട് കമ്മറ്റി റിപ്പോര്‍ട്ട് ചെയ്ത പ്രകാരമുള്ള ബില്‍ സഭ ഇന്ന് പരിഗണിക്കും. നെല്‍വയല്‍ നീര്‍ത്തട ഭേദഗതി ബില്ലും സഭയില്‍ ഇന്ന് അവതരിപ്പിക്കും.
അടിസ്ഥാന സൌകര്യ വികസനത്തിന് നിക്ഷേപം കണ്ടെത്തുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രധാനമായും പ്രതീക്ഷ അര്‍പ്പിക്കുന്നത് കിഫ്ബിയിലെ നിക്ഷേപമാണ്. നിക്ഷേപം സ്വീകരിക്കുന്നതിന് കിഫ്ബി നിയമപരമായി ശക്തിപ്പെടുത്താനുള്ള ഭേദഗതിയാണ് സര്‍ക്കാര്‍ ബില്ലിലൂടെ കൊണ്ടുവന്നത്. ഈ സമ്മേളനത്തില്‍ തന്നെ അവതരിപ്പിച്ച ബില്ലില്‍ സബ്ജക്ട് കമ്മറ്റി ശിപാര്‍ശ ചെയ്തത് പ്രകാരമുള്ള മാറ്റങ്ങളോടെയാണ് ബില്‍ ഇന്ന് പാസാകുന്നത്. സമ്മേളനത്തിലെ വിവിധ ചര്‍ച്ചയിലൂടനീളം ഉയര്‍ന്ന സംശയങ്ങള്‍ക്കുള്ള മറുപടിയും ഇന്ന് ധനമന്ത്രിയില്‍ നിന്ന് ഉണ്ടായേക്കും.
എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മറ്റൊരു സുപ്രധാന നിയമനിര്‍മാണമായ നെല്‍വയല്‍ നീര്‍ത്തട ഭേദഗതിയും ഇന്ന് സഭയില്‍ അവതരിപ്പിക്കും. 2008 മുന്‍പ് നികത്തിയ നെല്‍വയല്‍ ന്യാവിലയുടെ 25 ശതമാനം നല്‍കി ക്രമപ്പെടുത്താമെന്ന യുഡിഎഫ് സര്‍ക്കാരിന്‍റെ തീരുമാനമാണ് ബില്ലിലൂടെ മാറ്റുന്നത്. നികത്തിയ ഭൂമി പ്രത്യേക കാര്‍ഷിക ഭൂമിയായി മാറ്റാനും വീടുവെച്ചുവര്‍ക്ക് ഇളവ് നല്‍കാനുള്ള നിര്‍ദേശവും ഉയര്‍ന്നേക്കും. ബില്ല ഇന്നത്തെ ചര്‍ച്ചക്ക് ശേഷം സബ്ജക്ട് കമ്മറ്റിക്ക് അയക്കും.