ഹോര്‍ട്ടി കോര്‍പ്പിന്‍റെ ടണ്‍ കണക്കിന് പച്ചക്കറി നശിക്കുന്നു
ടണ്‍ കണക്കിന് പച്ചക്കറി നശിക്കുമ്പോഴും ഹോര്‍ട്ടികോര്‍പ്പ് വീണ്ടും ചരക്ക് അയക്കുകയാണെന്ന് ജീവനക്കാരും പരാതിപ്പെടുന്നു.
ഹോര്‍ട്ടി കോര്‍പ്പിന്‍റെ ഗോഡൌണില്‍ ടണ്‍ കണക്കിന് പച്ചക്കറി നശിക്കുന്നു. കോഴിക്കോട് വേങ്ങേരി കാര്‍ഷിക മാര്‍ക്കറ്റിലെ ലേല ഹാളില്‍ കാബേജടക്കമുള്ള പച്ചക്കറികള്‍ ചീഞ്ഞ് അളിഞ്ഞ് കിടക്കുന്ന ദൃശ്യങ്ങള്‍ മീഡിയ വണ്ണിന് ലഭിച്ചു. സമീപത്തെ ജൈവ പച്ചക്കറി തോട്ടത്തിലും ഉപയോഗ ശൂന്യമായ കാബേജും ക്യാരറ്റുമടക്കുള്ള പച്ചക്കറികള്‍ തള്ളി. കാബേജ് ചീഞ്ഞളിഞ്ഞ് ഈച്ചകള്‍ പാറിനടക്കുന്നതാണ് വേങ്ങേരിയിലെ കാഴ്ച. സഹിക്കാനാവാത്ത ദുര്‍ഗന്ധവും ഇവിടെയാകെ പരക്കുന്നു.
നശിച്ചു പോയ പച്ചകറികള്‍ സമീപത്തെ ജൈവ പച്ചക്കറി തോട്ടത്തിലേക്ക് തള്ളിയതും കാണാം. ഇതും പോരാഞ്ഞിട്ട് മാര്‍ക്കറ്റിലെ മാലിന്യ കുഴിയിലും പച്ചക്കറി തള്ളി. ക്യാരറ്റും തക്കാളിയും ഉള്ളിയുമൊക്കം ഇത്തരത്തില്‍ വിറ്റഴിക്കാനാവാതെ നശിച്ചു. വിപണ സാധ്യതകള്‍ പരിശോധിക്കാതെയാണ് കോഴിക്കോട്ടേക്ക് ഹോര്‍ട്ടി കോര്‍പ്പ് ചരക്ക് അയക്കുന്നതെന്നാണ് ആരോപണം. ശീതകരണ സംവിധാനം പോലുമില്ലാതെ ടണ്‍ കണക്കിന് പച്ചക്കറി നശിക്കുമ്പോഴും ഹോര്‍ട്ടികോര്‍പ്പ് വീണ്ടും ചരക്ക് അയക്കുകയാണെന്ന് ജീവനക്കാരും പരാതിപ്പെടുന്നു.