ഏരൂരിൽ ബ്ലേഡ് മാഫിയ 90 വയസുകാരിയെയും കുടുംബത്തെയും വീട്ടിൽ നിന്നും ഇറക്കിവിട്ടു

Update: 2018-05-04 10:23 GMT
Editor : Jaisy
ഏരൂരിൽ ബ്ലേഡ് മാഫിയ 90 വയസുകാരിയെയും കുടുംബത്തെയും വീട്ടിൽ നിന്നും ഇറക്കിവിട്ടു
Advertising

ഏരൂർ സ്വദേശി രാജമ്മയയും കുടുംബത്തേയുമാണ് ഓപ്പറേഷൻ കുബേരയില്‍ പിടിക്കപ്പെട്ട ബ്ലേഡ് മാഫിയ ചിത്തിര ഷൈജു ഇറക്കി വിട്ടത്

കൊല്ലം ഏരൂരിൽ ബ്ലേഡ് മാഫിയ 90 വയസുകാരിയെയും കുടുംബത്തെയും വീട്ടിൽ നിന്നും ഇറക്കിവിട്ടു. ഏരൂർ സ്വദേശി രാജമ്മയയും കുടുംബത്തേയുമാണ് ഓപ്പറേഷൻ കുബേരയില്‍ പിടിക്കപ്പെട്ട ബ്ലേഡ് മാഫിയ ചിത്തിര ഷൈജു ഇറക്കി വിട്ടത്. ബ്ലേഡ് മാഫിയയുടെ ആക്രമണത്തെത്തുടർന്ന് 90 വയസുകാരിയുമായി രാത്രി മുഴുവൻ കുടുംബം വീട്ട് മുറ്റത്ത് കഴിഞ്ഞു. ഇവർക്ക് ഭക്ഷണം നൽകാനെത്തിയവരെ എസ് ഐ വിരട്ടി ഓടിച്ചു.

Full View

സംസ്ഥാനത്ത് ബ്ലേഡ് മാഫിയയുടെ അഴിഞ്ഞാട്ടം ഓപ്പറേഷൻ കുബേര കൊണ്ട് അവസാനിച്ചില്ല. ഏരൂരിലെ 90 വയസുകാരി രാജമ്മയും 14 വയസുള്ള കൊച്ചുമകളും അടക്കമുള്ള കുടുംബം ഇന്നലെ അന്തി ഉറങ്ങിയത് വീട്ടുമുറ്റത്താണ്. ചിത്തിര ഷൈജു എന്ന കൊള്ളപ്പലിശക്കാരനിൽ നിന്നും രാജമ്മയുടെ മകൻ ഹരികുമാർ പണം പലിശയ്ക്ക് വാങ്ങിയിരുന്നു. 10 ലക്ഷത്തോളം രൂപ പലിശയിനത്തിൽ നൽകിയെന്ന് കുടുംബം പറയുന്നു. വീട് വിറ്റ് ബാക്കി തുക നൽകാമെന്ന് പറഞ്ഞെങ്കിലും ബ്ലേഡ് മാഫിയ വഴങ്ങിയില്ല. വധഭീഷണി മുഴക്കി കുടംബത്തെ ഇറക്കിവിട്ടു. ഇവർക്ക് രാത്രി ദക്ഷണം നൽകാനെത്തിയ നാട്ടുകാരെ ഏരൂർ എസ് ഐ ഗോപകുമാർ വിരട്ടി ഓടിച്ചു. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ് ചിത്തിര ഷൈജു. ഓപ്പറേഷൻ കംബേര പ്രകാരവും ചിത്തിര ഷൈജുവിനെതിരെ കേസുകളുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News