ഷുഹൈബ് വധക്കേസ്; മൂന്ന് പേര്‍ കസ്റ്റഡിയില്‍
കസ്റ്റഡിയിലായ മൂന്ന് പേരില്‍ ഒരാള്‍ കൊലയാളി സംഘാഗവും മറ്റ് രണ്ട് പേര്‍ ഗൂഡാലോചനയില്‍ ഉള്‍പ്പെട്ടവരാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കസ്റ്റഡിയിലായ മൂന്ന് പേരും സിപിഎം
മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍ . കൊലയാളി സംഘത്തില്‍ ഉള്ള ഒരാളും ഗൂഢാലോചനയക്ക് നേതൃത്വം നല്‍കിയവരുമാണ് കസ്റ്റഡിയിലായത്. പ്രതികളായവര്‍ സിപിഎം പ്രവര്‍ത്തകരാണെന്നും ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ വിരാജ്പേട്ടയിലും പരിസരപ്രദേശങ്ങളിലുമായി നടത്തിയ തെരച്ചിലില്‍അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ഇവരെ മട്ടന്നൂര്‍ സ്റ്റേഷനില്‍ എത്തിച്ച് . ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവരില്‍ മൂന്ന് പേര്‍ക്ക് ശുഹൈബ് വധവുവായി ബന്ധമുണ്ടെന്ന് തെളിഞ്ഞത്. വിശദമായചോദ്യം ചെയ്യലിന് ശേഷം വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. മറ്റ് രണ്ട് പേരെ വിട്ടയക്കുകയും ചെയ്തു.കസ്റ്റഡിയിലായ മൂന്ന് പേരില്‍ ഒരാള്‍ കൊലയാളി സംഘാഗവും മറ്റ് രണ്ട് പേര്‍ ഗൂഡാലോചനയില്‍ ഉള്‍പ്പെട്ടവരാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കസ്റ്റഡിയിലായ മൂന്ന് പേരും സിപിഎം പ്രവര്‍ത്തകരാണ്.
എസ് എഫ് ഐ ജില്ലാ നേതാവിന്‍റെ സഹോദരന്‍ അടക്കമുള്ളവരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളതെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇയാളാണ് ആകാശ് തില്ലങ്കേരിക്ക് ശുഹൈബിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്. അറസ്റ്റിന് ശേഷം രാത്രിയോടെ ഇവരെ കോടതിയില് ഹാജരാക്കും. ഇതിനിടെ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ സുധാകരന്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു.ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗം ഇന്ന് ഉച്ചയ്ക്ക് ശേഷം കൊല്ലപ്പെട്ട ഷുഹൈബിന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തും.