കല്‍പറ്റ നഗരസഭാ ഭരണം ജെഡിയു പിന്തുണയോടെ എല്‍ഡിഎഫ് പിടിച്ചെടുത്തു

Update: 2018-05-04 22:55 GMT
Editor : Sithara
കല്‍പറ്റ നഗരസഭാ ഭരണം ജെഡിയു പിന്തുണയോടെ എല്‍ഡിഎഫ് പിടിച്ചെടുത്തു
Advertising

ജെഡിയുവിന്‍റെയും കോണ്‍ഗ്രസ് വിമതനായി ജയിച്ച അംഗത്തിന്‍റെയും പിന്തുണയോടെയാണ് ഇടതുപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം പാസായത്.

വയനാട് കല്‍പറ്റ നഗരസഭാ ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് ഭരണ സമിതിക്കെതിരെ എല്‍ഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയം പാസായതോടെയാണ് ഭരണമാറ്റം. ജെഡിയുവിന്‍റെ രണ്ട് അംഗങ്ങളുടെയും കോണ്‍ഗ്രസ് വിമതനായി ജയിച്ച അംഗത്തിന്‍റെയും പിന്തുണയോടെയാണ് ഇടതുപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം പാസായത്.

28 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 13 അംഗങ്ങളാണുള്ളത്. എല്‍ഡിഎഫില്‍ സിപിഎമ്മിന് പത്തും സിപിഐക്ക് രണ്ടും അംഗങ്ങളുണ്ട്.
13നെതിരെ 15 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. എം പി വീരേന്ദ്രകുമാറിന്‍റെ മുന്നണിമാറ്റത്തോടെ സംസ്ഥാനത്ത് ഭരണ മാറ്റമുണ്ടാകുന്ന ആദ്യ തദ്ദേശ സ്ഥാപനമാണ് കല്‍പറ്റ നഗരസഭ.

ജെഡിയു അംഗങ്ങള്‍ക്ക് എം പി വീരേന്ദ്രകുമാര്‍ വിഭാഗവും നിതീഷ് കുമാര്‍ വിഭാഗവും വിപ്പ് നല്‍കിയിരുന്നു. നിതീഷ് കുമാർ വിഭാഗത്തിന്റെ വിപ്പ് ലംഘിച്ചതിനാല്‍ ദൾ അംഗങ്ങൾ അയോഗ്യരാകുമെന്നാണ് യുഡിഎഫിന്‍റെ വാദം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News