മലയാളത്തിന്റെ പ്രിയ സാഹിത്യകാരനെ കാണുവാന്‍ കാരാട്ടെത്തി
കൂടല്ലൂരിലെ ചെറുപ്പകാലം മുതല്‍ ഗവേഷണകാലത്ത് എംടി നല്‍കിയ സഹായങ്ങള്‍ വരെ കാരാട്ട് പങ്കു വച്ചു
മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരെ പ്രകാശ് കാരാട്ട് സന്ദര്‍ശിച്ചു. കൂടല്ലൂരിലെ ചെറുപ്പകാലം മുതല്‍ ഗവേഷണകാലത്ത് എംടി നല്‍കിയ സഹായങ്ങള്‍ വരെ കാരാട്ട് പങ്കു വച്ചു.
കൊട്ടാരം വീട്ടിലേക്ക് സാഹിത്യകാരണവരെ കാണാനായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എത്തിയത് വര്‍ഷങ്ങളുടെ ഓര്‍മകളുമായിട്ടായിരുന്നു. കൂടല്ലൂരിലെ അച്ഛന്റെ സഹോദരിയുടെ വീട്ടിലെത്തുമ്പോള്‍ എംടിയെ കണ്ടിരുന്നത് മുതലുള്ള കാര്യങ്ങള്‍ ഒന്നൊന്നായി പങ്ക് വെച്ചു. പിന്നീട് ഗവേഷണകാലത്ത് മാതൃഭൂമി ലൈബ്രററിയിലെത്തിയപ്പോള്‍ എംടി ചെയ്ത സഹായങ്ങളും കാരാട്ട് എടുത്തു പറഞ്ഞു. എംടിയുടെ രചനകള്‍ വായിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് കാരാട്ട് ഉത്തരം ചിരിയിലൊതുക്കി.രാഷ്ട്രീയം ഒരിക്കല്‍ പോലും ഇരുവരുടേയും കൂടിക്കാഴ്ചയില്‍ കടന്നു വന്നില്ല. എംടിയുടെ ആരോഗ്യ സ്ഥിതി ആരായുക മാത്രമായിരുന്നു കൂടിക്കാഴ്ചയുടെ ഉദ്ദേശമെന്നും കാരാട്ട് വ്യക്തമാക്കി.