തോട്ടത്തില്‍ രവീന്ദ്രന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍

Update: 2018-05-04 09:17 GMT
Editor : admin
തോട്ടത്തില്‍ രവീന്ദ്രന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍
Advertising

മേയറായിരുന്ന വി കെ സി മമ്മദ് കോയ ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് എം എല്‍ എ ആയി തെരഞ്ഞെടുക്കപ്പെട്ടതോടെ രാജി വെച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും മേയര്‍ തെരഞ്ഞെടുപ്പ് വന്നത്.

Full View

കോഴിക്കോട് കോര്പ്പറേഷന്‍ മേയറായി സിപിഎമ്മിലെ തോട്ടത്തില്‍ രവീന്ദ്രനെ തെരഞ്ഞെടുത്തു. എഴുപത്തിനാല് അംഗ കൌണ്‍സിലില്‍ 46 വോട്ടുകള്‍ നേടിയാണ് തോട്ടത്തില്‍ രവീന്ദ്രന്‍ വീണ്ടും മേയര്‍ സ്ഥാനത്തേക്കെത്തിയത്.നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനാണ പ്രഥമ പരിഗണനയെന്ന് മേയര‍‍ പറഞ്ഞു.

കോഴിക്കോട് മേയറായിരുന്ന വികെ സി മമ്മദ് കോയ എം എല്‍ എ ആയതോടയൊണ് മേയര്‍ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. വി കെ സി കൌണ്‍സിലര്‍ സ്ഥാനം രാജി വെച്ചതോടെ കൌണ്‍സിലര്‍മാരുടെ എണ്ണം 75ല്‍ നിന്നും 74 ആയി കുറഞ്ഞു.മേയര്‍ സ്ഥാനത്തേക്ക് കാലത്ത് നടന്ന വോട്ടെടുപ്പില്‍ മൂന്ന് കൌണ്‍സിലര്‍മാര്‍ പങ്കെടുത്തില്ല.നാല്‍പ്പത്തിയാറ് വോട്ടുകള്‍ നേടിയാണ് തോട്ടത്തില്‍ രവീന്ദ്രന്‍ വീണ്ടും മേയര്‍ പദവിയിലേക്കെത്തുന്നത്.യുഡിഎഫ് സ്ഥാനാര്ത്ഥിയായ അഡ്വക്കറ്റ് പി എം സുരേഷ് ബാബുവിന് 19 വോട്ടുകള്‍ ലഭിച്ചു. ബിജെപിയുടെ എന്‍ സതീഷ് കുമാര്‍ 6 വോട്ടുകള്‍ നേടി.തുടര്‍ന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെു..പ്രതിപക്ഷത്തെക്കൂടി സഹകരിപ്പിച്ചാകും ഭാവി പ്രവര്‍ത്തനങ്ങളെന്ന് മേയര്‍ പറഞ്ഞു.

മുന്‍ മേയര്‍ വികെസി മമ്മദ് കോയ എം എല്‍എ,എ പ്രദീപ് കുമാര്‍ എം എല്‍ എ,പ്രൊഫസര്‍ എകെ പ്രേമജം എന്നിവര്‍ പുതിയ മേയര്‍ക്ക് ആശംസകള്‍ നേര്‍ന്നു. കൌണ്‍സില്‍ യോഗം ചേര്‍ന്നതിനു ശേഷമാണ് അംഗങ്ങള് പിരി‍ഞ്ഞത്..

Tags:    

Writer - admin

contributor

Editor - admin

contributor

Similar News