കോഴിക്കോടിന് കാഴ്ചയുടെ വിരുന്നൊരുക്കി രണ്ട് നാടകങ്ങള്‍

Update: 2018-05-06 22:56 GMT
Editor : Jaisy
കോഴിക്കോടിന് കാഴ്ചയുടെ വിരുന്നൊരുക്കി രണ്ട് നാടകങ്ങള്‍
Advertising

ചെന്നായ, റെഡ് അലര്‍ട്ട് എന്നീ നാടകങ്ങളാണ് അരങ്ങേറിയത്

Full View

നാടക പ്രതിഭ പി.എം താജ് അനുസ്മരണത്തിന്റെ ഭാഗമായി കോഴിക്കോട് ടൌണ്‍ ഹാളില്‍ രണ്ട് നാടകങ്ങള്‍ അരങ്ങേറി. ചെന്നായ, റെഡ് അലര്‍ട്ട് എന്നീ നാടകങ്ങളാണ് അരങ്ങേറിയത്. താജ് അനുസ്മരണത്തിന്റെ ഭാഗമായി നാല് ദിവസമായി തുടരുന്ന സാസ്കാരികോത്സവം ഇന്ന് സമാപിക്കും.

സുലൈമാന്‍ കക്കോടിയുടെ രചനയില്‍ ടി.സുരേഷ് ബാബുവാണ് നാടകം ചെന്നായ സംവിധാനം ചെയ്തത്. മുതലാളിയുടെയും തൊഴിലാളിയുടെയും സമീപനങ്ങള്‍ അവതരിപ്പിക്കുകയാണ് നാടകത്തില്‍ ഏതൊരു സാധാരണ വ്യക്തിയും മുതലാളിയായി മാറുമ്പോള്‍ ഉണ്ടായേക്കാവുന്ന സ്വാഭാവ പരിണാമമാണ് നാടകത്തിന്റെ പ്രമേയം. തൊഴിലാളിയുടെയും മുതലാളിയുടെയും കാഴ്ചപ്പാടും സമീപനവും നാടകം എടുത്തുപറയുന്നു.

കോഴിക്കോട് നാടകഗ്രാമമാണ് നാടകം അവതരിപ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് എന്‍ജി ഒ ആര്‍ട് അവതരിപ്പിച്ച നാടകം റെഡ് അലര്‍ട്ടും വേദിയിലെത്തി. അതിര്‍ത്തികളിലെ സംഘര്‍ഷഭരിത സാഹചര്യങ്ങളില്‍ രൂപപ്പെടുന്ന സ്നേഹത്തിന്റെ കഥയാണ് നാടകം പറയുന്നത്. രാധാകൃഷ്ണന്‍ രചിച്ച റെഡ് അലര്‍ട്ട് എ ശാന്തകുമാറാണ് സംവിധാനം ചെയ്തത്. പി.എം താജ് അനുസ്മരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച സാസ്കാരികോത്സവം ഇന്ന് അവസാനിക്കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News