പ്രൈവറ്റ് ഡെന്റല്‍ കോളജ് മാനേജ്മെന്റ് അസോസിയേഷനുമായി സര്‍ക്കാര്‍ ധാരണ

Update: 2018-05-06 16:47 GMT
Editor : Jaisy
പ്രൈവറ്റ് ഡെന്റല്‍ കോളജ് മാനേജ്മെന്റ് അസോസിയേഷനുമായി സര്‍ക്കാര്‍ ധാരണ
Advertising

മുഴുവന്‍ സീറ്റിലും സര്‍ക്കാര്‍ അലോട്ട്മെന്റ് നടത്താമെന്ന ധാരണയിലാണ് സര്‍ക്കാര്‍ ഉയര്‍ന്ന ഫീസ് അനുവദിച്ചത്

ഉയര്‍ന്ന ഫീസ് ഈടാക്കി കേരള പ്രൈവറ്റ് ഡെന്റല്‍ കോളജ് മാനേജ്മെന്റ് അസോസിയേഷനുമായി സര്‍ക്കാര്‍ ധാരണയിലെത്തി. മുഴുവന്‍ സീറ്റിലും സര്‍ക്കാര്‍ അലോട്ട്മെന്റ് നടത്താമെന്ന ധാരണയിലാണ് സര്‍ക്കാര്‍ ഉയര്‍ന്ന ഫീസ് അനുവദിച്ചത്. മുഴുവന്‍ സീറ്റിലും ഏകീകൃത ഫീസ് ഈടാക്കാനാണ് ധാരണയായിരിക്കുന്നത്. എന്‍ ആര്‍ ഐ സീറ്റില്‍ 5 മുക്കാല്‍ ലക്ഷവും മറ്റ് സീറ്റുകളില്‍ നാല് ലക്ഷവും ഫീസ് ഈടാക്കും. ഇതില്‍ 10 ശതമാനം സീറ്റില്‍ ബിപിഎല്‍ വിദ്യാര്‍ഥികളെ സ്കോളര്‍ഷിപ്പോടെ അന്‍പതിനായിരം രൂപ ഫീസില്‍ പഠിപ്പിക്കും. നൂറ് ശതമാനം സീറ്റിലും നീറ്റ് റാങ്ക് പട്ടികയില്‍ നിന്ന് പ്രവേശം നടത്തും. ഇത് സംബന്ധിച്ച് ഇന്നോ നാളെയോ ഉത്തരവിറങ്ങും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News