വിജിലന്‍സില്‍ അടിമുടി മാറ്റം വേണമെന്ന് ജേക്കബ് തോമസ്

Update: 2018-05-06 20:21 GMT
Editor : Damodaran
Advertising

വിജിലന്‍സ് ഓഫീസുകളോട് ചേര്‍ന്ന് ലോക്കപ്പുകള്‍ വേണമെന്നതാണ് പ്രധാന ആവശ്യം.അഴിമതി കാണിക്കുന്നവര്‍ക്കെതിരെ സ്വീകരിക്കേണ്ട കടുത്ത ശിക്ഷകളെ

Full View

വിജിലന്‍സ് വകുപ്പില്‍ അടിമുടി മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്‍കി.വിജിലന്‍സ് ഓഫീസുകളോട് ചേര്‍ന്ന് ലോക്കപ്പുകള്‍ വേണമെന്നതാണ് പ്രധാന ആവശ്യം.അഴിമതി കാണിക്കുന്നവര്‍ക്കെതിരെ സ്വീകരിക്കേണ്ട കടുത്ത ശിക്ഷകളെ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും കത്തിലുണ്ട്.


വിജിലന്‍സ് വകുപ്പിന് കൂടുതല്‍ അധികാരം വേണമെന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള ആവിശ്യമാണ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിന് മുന്പില്‍ അവതരിപ്പിച്ചിരിക്കുന്നത്.വിജിലന്‍സിന്റെ ജില്ലാ കേന്ദ്രങ്ങളടക്കമുള്ള ഓഫീസുകളില്‍ ലോക്കപ്പുകള്‍ വേണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ആവിശ്യം.പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുക്കാനും,ചോദ്യം ചെയ്യാനുമുള്ള അധികാരം വേണമെന്നതാണ് മറ്റൊരു ആവശ്യം

.വിജിലന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ പ്രത്യേക മാനദണ്ഡം വേണമെന്ന നിലപാടും വിജിലന്‍സിനുണ്ട്.ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക് ലഭിച്ച കത്ത് പരിശോധനകള്‍ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും.2006-ല്‍ വിജിലന്‍സിന് കൂടുതല്‍ അധികാരം നല്‍കുന്ന സര്‍ക്കുലര്‍ പുറത്തിറങ്ങിയെങ്കിലും നടപ്പായിരുന്നില്ല.ഇതും ജേക്കബ് തോമസിന്‍റെ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.വിജിലന്‍സ് ഡയറക്ടറുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിര്‍ണ്ണായക തീരുമാനമാവും അത്.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News