യുഡിഎഫിന്റെ മെട്രോ ജനകീയ യാത്രക്കെതിരെ പൊലീസ് കേസെടുത്തു

Update: 2018-05-06 18:19 GMT
Editor : Subin
യുഡിഎഫിന്റെ മെട്രോ ജനകീയ യാത്രക്കെതിരെ പൊലീസ് കേസെടുത്തു
Advertising

നിയമം ലംഘിക്കുന്ന എല്ലാവര്‍ക്കുമെതിരെ നടപടി വേണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

യുഡിഎഫ് നേതാക്കളുടെ മെട്രോ ജനകീയ യാത്രക്കെതിരെ പൊലീസ് കേസെടുത്തു. മെട്രോ ചട്ടങ്ങള്‍ ലംഘിച്ചാണ് യുഡിഎിന്റെ യാത്രയെന്ന കെഎംആര്‍എലിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. നിയമനടപടിയെ സ്വാഗതം ചെയ്ത ഉമ്മന്‍ചാണ്ടി ഒരു വിഭാഗത്തിനെതിര മാത്രമുള്ള നീക്കമായേ ഇതിനെ കാണാനാകൂയെന്നും പ്രതികരിച്ചു.

Full View

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മെട്രോയില്‍ ജനകീയ യാത്രയെന്ന രേില്‍ സംഘടിപ്പിച്ച പ്രതിഷേധ യാത്രയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മെട്രോ അസിസ്റ്റന്റ് ലൈന്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് ആലുവ പൊലീസിന്റെ നടപടി. ജനകീയ മെട്രോ യാത്രയുടെ സംഘാടകര്‍ക്കെതിരെയാണ് കേസ്. മെട്രോ ചട്ടങ്ങള്‍ ലംഘിച്ചെന്നും യാത്രക്കാരെ ബുദ്ധിമുട്ടിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.

മെട്രോ സംവിധാനത്തിന് തകരാര്‍ ഉണ്ടാക്കി, സ്‌റ്റേഷനില്‍ മുദ്രാവാക്യം വിളിച്ചു എന്നീ കാര്യങ്ങളും പരാതിയില്‍ വ്യക്തമാക്കുന്നു. പ്രത്യേകം പേരുകള്‍ പൊലീസ് പരാമര്‍ശിക്കാതെയാണ് കേസെടുത്തിരിക്കുന്നത്. യുഡിഎഫ് നടത്തിയ യാത്ര മെട്രോ യാത്ര ചട്ടങ്ങള്‍ ലംഘിച്ചാണെന്നും നടപടി സ്വീകരിക്കുമെന്നും കെഎംആര്‍എല്‍ നേരത്തെ അറിയിച്ചിരുന്നു. കേസെടുത്ത നടപടിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണമിങ്ങനെ.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ എംഎല്‍എമാരായ വികെ ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, എന്നിവരും ജനകീയ യാത്രയില്‍ പങ്കെടുത്തിരുന്നു. മെട്രോയില്‍ പ്രകടനം നടത്തിയതും മുദ്രാവാക്യം വിളിച്ചതും മെട്രോ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. മെട്രോ നയമനുസരിച്ച് ആയിരം രൂപ വരെ പിഴയും ആറ് മാശം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News