വയനാട് ചുരം നവീകരണം ഊര്‍ജ്ജിതമാക്കും

Update: 2018-05-06 02:43 GMT
Editor : Subin
വയനാട് ചുരം നവീകരണം ഊര്‍ജ്ജിതമാക്കും
Advertising

ചുരം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് മീഡിയവണ്‍ പരമ്പരയെ തുടര്‍ന്നാണ് ജില്ലാഭരണകൂടത്തിന്‍റെ ഇടപ്പെടല്‍. 

വയനാട് ചുരം വീതി കൂട്ടുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം. കോഴിക്കോട് ജില്ലാകലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നടപടി. ബദല്‍ റോഡിന്‍റെ സാധ്യതകള്‍ പരിശോധിക്കാന്‍ റവന്യു ഫോറസ്റ്റ് വകുപ്പുകളെ ചുമതലപ്പെടുത്തി. ചുരം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് മീഡിയവണ്‍ പരമ്പരയെ തുടര്‍ന്നാണ് ജില്ലാഭരണകൂടത്തിന്‍റെ ഇടപ്പെടല്‍.

Full View

ഒരു മഴപെയ്താല്‍ തകര്‍ന്ന് ഗതാഗതം തടസ്സപ്പെടുന്നതാണ് താമരശ്ശേരി ചുരത്തിന്‍റെ അവസ്ഥ. 3,5,6,7,8ഹെയര്‍പിന്‍ വളവുകള്‍ കുണ്ടും കുഴിയുമായി. വീതി കൂട്ടി ഇന്‍റര്‍ ലോക്ക് പതിക്കുകയാണ് റോഡിലെ ഗതാഗത കുരുക്കൊഴിക്കാനുള്ള മാര്‍ഗ്ഗമായി ചൂണ്ടികാട്ടിയത്. നിലവില്‍ മൂന്നാം വളവിന്‍റെ വികസനത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. മറ്റിടങ്ങളില്‍ വനം വകുപ്പിന്‍റെ കൈവശമുളള ഭൂമി വിട്ടുനല്‍കാന്‍ ധാരണയായിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ അനുമതി ലഭിക്കാനായി പൊതുമരാമത്ത് വനം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേരും.

ബദല്‍പാതകളുടെ സാധ്യത വീണ്ടും പരിശോധിക്കാനും തീരുമാനിച്ചു. ഇതിന് പുറമെ ചുരം പൂര്‍ണ്ണമായും വൈദ്യുതീകരിക്കാനും തീരുമാനിച്ചു. എം ഐ ഷാനവാസ് എം പി, വയനാട് ജില്ലാകലക്ടര്‍ എസ് .സുഹാസ്, കോഴിക്കോട് വയനാട് ജില്ലാപഞ്ചായ്ത്ത് പ്രസിഡന്‍റുമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News