തൊഴിലാളികളുടെ കൂലിക്കായ് അച്ഛനെതിരെ സമരം നയിച്ച മകന്‍

Update: 2018-05-06 23:46 GMT
Editor : admin
തൊഴിലാളികളുടെ കൂലിക്കായ് അച്ഛനെതിരെ സമരം നയിച്ച മകന്‍
Advertising

സംസ്ഥാന മന്ത്രിസഭയില്‍ തോമസ് ഐസക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മകന്റെ പഴയ സമരവീര്യത്തിന്റെ ഓര്‍മയാണ് അമ്മക്കുള്ളത്.

സംസ്ഥാന മന്ത്രിസഭയില്‍ തോമസ് ഐസക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മകന്റെ പഴയ സമരവീര്യത്തിന്റെ ഓര്‍മയാണ് അമ്മക്കുള്ളത്. പഠന കാലത്തേ ന്യായത്തിന്റെ പക്ഷത്ത് നിലനിന്നിട്ടുള്ള തോമസ് ഐസക് തൊഴിലാളികളുടെ കൂലിക്കായ് അച്ഛനെതിരെയും സമരം നയിച്ചു. ഈ സമരബോധമാണ് മകന്റെ ഇന്നത്തെ സ്ഥാനലബ്ധിക്ക് കാരണമെന്ന് ഐസക്കിന്റെ അമ്മ പറയുന്നു.

അച്ഛന്റെ കടയുടെ മുന്നില്‍ കൂലി വര്‍ധനവിനായ് തൊഴിലാളികള്‍ സമരം ചെയ്തപ്പോള്‍ തോമസ് എന്ന കുട്ടി നേതാവായിരുന്നു ഉദ്ഘാടകന്‍. സമരം വിജയത്തിലെത്തിച്ചെങ്കിലും മകന്‍ അച്ഛന് പിടികൊടുക്കാതെ കോളജിലേക്ക് മുങ്ങി. സംസ്ഥാന ഖജനാവിന്റെ പുതിയ കാവല്‍ക്കാരനെക്കുറിച്ച് അമ്മ സാറാമ്മക്ക് നിറഞ്ഞ അഭിമാനമാണ്.

മകന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തെ വീട്ടുകാര്‍ എതിര്‍ത്തില്ല. കാരണം വായന, പഠനം എല്ലാത്തിലും തോമസ് എന്ന വിദ്യാര്‍ഥി മുന്നിലായിരുന്നു. ഒടുവില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം ഗവേഷണത്തിനും സമയം കണ്ടെത്തിയപ്പോള്‍ ലഭിച്ചത് മികച്ച സാമ്പത്തിക വിദഗ്ധനത്തന്നെയെന്നും കുടുംബം കരുതുന്നു.

ഏത് തിരക്കിലും ജനങ്ങളുടെ പ്രശ്‌നം തിരിച്ചറിയുന്ന ശീലം മകന് ചെറുപ്പത്തിലേ ലഭിച്ചുവെന്നും അമ്മ സാക്ഷ്യപ്പടുത്തുന്നു.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News