കൊല്ലത്ത് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച നാല് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
കൊട്ടിയത്തിന് സമീപം ഡീസന്റ് ജംങ്ഷനില്‍ രണ്ട് ദിവസം മുമ്പാണ് സംഭവം. ബന്ധു വീട്ടിലേക്ക് വയല്‍വരന്പിലൂടെ പോകുകയായിരുന്ന 10 വയസുകാരിയെ വിദ്യാര്‍ത്ഥി സംഘം തട്ടിക്കൊണ്ട് പോകുകയായിരുന്നു.
കൊല്ലം കൊട്ടിയത്ത് ദലിത് പെണ്‍കുട്ടിയെ നാല് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. ദൃക്സാക്ഷി വിവരം നല്‍കിയതിനെ തുടര്‍ന്ന് അയല്‍വാസികളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ നാലു പേരെയും ഒബ്സര്‍വേഷന്‍ ഹോമിലേക്ക് അയച്ചു.
കൊട്ടിയത്തിന് സമീപം ഡീസന്റ് ജംങ്ഷനില്‍ രണ്ട് ദിവസം മുമ്പാണ് സംഭവം. ബന്ധു വീട്ടിലേക്ക് വയല്‍വരന്പിലൂടെ പോകുകയായിരുന്ന 10 വയസുകാരിയെ വിദ്യാര്‍ത്ഥി സംഘം തട്ടിക്കൊണ്ട് പോകുകയായിരുന്നു. സമീപത്തെ കുറ്റിക്കാട്ടില്‍ വച്ച് കുട്ടിയെ പീഡിപ്പിക്കുന്നത് സമീപത്തെ തെങ്ങില്‍ കയറിയ തൊഴിലാളി കണ്ടതോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്.
ഇയാള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടിയത്. കേസില്‍ ഉള്‍പ്പെട്ട നാല് പേരും കുട്ടിയുടെ അയല്‍വാസികളാണ്. സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന തോല് കമ്പനിയോട് ചേര്‍ന്ന വിജനമായ സ്ഥങ്ങളില്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് ലഹരി വില്പനയും ഉപയോഗവും വ്യാപകമാണ്. ഇക്കാര്യം നേരത്തെ തന്നെ കൊട്ടിയം പൊലീസിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു.