ഫ്രഞ്ച് വികസന ഏജന്‍സിക്ക് കൊച്ചി മെട്രോ പദ്ധതിയില്‍ പൂര്‍ണ്ണ തൃപ്തി

Update: 2018-05-07 08:26 GMT
ഫ്രഞ്ച് വികസന ഏജന്‍സിക്ക് കൊച്ചി മെട്രോ പദ്ധതിയില്‍ പൂര്‍ണ്ണ തൃപ്തി
Advertising

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനും വായ്പ നല്‍കും

Full View

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് ഭരണാനുമതി ലഭിച്ചാല്‍ ഉടന്‍‍ വായ്പ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ഫ്രഞ്ച് വികസന ഏജന്‍സിയായ A F D. കൊച്ചി നഗരനവീകരണത്തിന് ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. മെട്രോയുടെ ആദ്യഘട്ട നിര്‍മ്മാണത്തില്‍ പൂര്‍ണ്ണ തൃപ്തരാണെന്ന് A F D അര്‍ബന്‍ ട്രോന്‍സ്പോര്‍ട്ട് മേധാവി പ്രിസ് ലി ഡികോണിക് പറഞ്ഞു.

കലൂര്‍ മുതല്‍ ഇടപ്പള്ളി വരെയുളള കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പദ്ധതിക്ക് കേന്ദ്ര സംസ്ഥാന ഭരണാനുമതി ലഭിച്ചാലുടന്‍ ഫ്രഞ്ച് വികസന ഏജന്‍സി വായ്പ നല്‍കും. വായ്പ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഓഗസ്റ്റ് പതിനേഴിന് ഫ്രാന്‍സിന്റെ ഇന്ത്യയിലെ അംബാസിഡറുമായി നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ വ്യക്തമാകും.

കൊച്ചി നഗര നവീകരണത്തിന് നൂറ് കോടി രൂപയുടെ സഹായമാണ് എ എഫ് ഡി നല്‍കുക. ആദ്യ ഘട്ടത്തില്‍ ആലുവ, ഇടപ്പള്ളി ജംഗ്ഷനുകള്‍ നവീകരിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. വൈററില ജംഗ്ഷനിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പിന്നീടാവും ഉണ്ടാവുക. കൊച്ചി മെട്രോ പദ്ധതിയുടെ അനുബന്ധമായി നടത്തുന്ന വാട്ടര്‍ മെട്രോ, വാക്ക്വെ എന്നിവിടങ്ങളിലെല്ലാം സന്ദര്‍ശിച്ചതില്‍ പൂര്‍ണ്ണ തൃപ്തരാണെന്ന് ഫ്രഞ്ച് സംഘം അറിയിച്ചു.

Tags:    

Similar News