ശബരിമല വിഷയം: വെള്ളാപ്പള്ളിയോട് വിയോജിച്ച് ബിഡിജെഎസ്
ശബരിമലയിലെ ആചാരങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളല്ല തീരുമാനിക്കേണ്ടതെന്ന് ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അകീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്‍ വീണ്ടും രംഗത്ത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ പ്രതികരണം അതിരുകടന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു
എന്നാല്‍ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ നിശ്ചയിക്കേണ്ടത് സര്‍ക്കാരല്ലെന്ന് ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അകീരമണ്‍ കാളിദാസഭട്ടതിരിപ്പാട് . എന്നാല്‍ വിഷയത്തില്‍ ബിജെപിക്കും ബിഡിജെഎസിനും അഭിപ്രയവ്യത്യാസങ്ങളില്ലെന്ന് കുമ്മനം രാജശേരന്‍ പ്രതികരിച്ചു
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ കാലോചിതമായി മാറ്റം വേണമെന്ന് വെള്ളാപ്പള്ളി നടേശന്‍.പിണറായി കമ്മ്യൂണിസ്റ്റ് നേതാവല്ലെന്നും മുഖ്യമന്ത്രിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു
എന്നാല്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവനക്കെതിരെഅകീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് രംഗത്തെത്തി ശബരിമലയി ആചാരങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളല്ല തീരുമാനിക്കേണ്ടതെന്ന് അകീരമണ്‍ പറഞ്ഞു പിന്നാലെ ശബരിമല വിഷയത്തില്‍ ബിജെപിക്കും ബിഡിജെഎസിനും അഭിപ്രായവ്യത്യാസങ്ങളില്ലെന്ന് കുമ്മനം പറഞ്ഞു