ശബരിമലയിലെ തൊഴില്‍പ്രശ്‌നം: യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു
ശബരിമലയിലെ തൊഴില്‍ പ്രശ്‌നത്തില്‍ കരാര്‍ ജീവനക്കാരും ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തകരും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ ഭാഗമായാണ് സംഘര്‍ഷമുണ്ടായത്. മര്‍ദനമേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശബരിമലയിലെ കരാര്‍ തൊഴിലാളികളെ സംയുക്ത തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. ശബരിമലയിലെ തൊഴില്‍ പ്രശ്‌നത്തില്‍ കരാര്‍ ജീവനക്കാരും ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തകരും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ ഭാഗമായാണ് സംഘര്‍ഷമുണ്ടായത്. മര്‍ദനമേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശബരിമലയിലെ പുറംകരാര്‍ തൊഴിലാളികളായ ബിജു, മന്‍സൂര്‍, ഷൈന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ട്രാക്ടറില്‍ സഞ്ചരിക്കുകയായിരുന്ന കരാര്‍ തൊഴിലാളികളെ പമ്പയ്ക്കടുത്ത് അട്ടത്തോട്ടില്‍ വെച്ച് വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായാണ് പരാതി. ശബരിമലയില്‍ നിലനില്‍ക്കുന്ന തൊഴില്‍ തര്‍ക്കത്തില്‍ കരാര്‍ ജീവനക്കാരും ട്രേഡ്ടൂണിയന്‍ പ്രവര്‍ത്തകരും ഇരുപക്ഷത്തായി നിലയുറപ്പിച്ചിരുന്നു.
തൊഴിലെടുക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പ്രകോപനമില്ലാതെയാണ് ആക്രമണമുണ്ടായതെന്നും കരാര്‍ കരാര്‍ ജീവനക്കാര്‍ പറഞ്ഞു. പ്രാദേശിക തൊഴിലാളികള്‍ക്ക് തൊഴിലവസരം നല്‍കണമെന്നും കൂലി വര്‍ധിപ്പിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്‍ ശബരിമലയില്‍ സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പൊലീസ് സംരക്ഷണത്തോടെ ചരക്ക് നീക്കത്തിന് കരാര്‍ ജീവനക്കാര്‍ തയ്യാറായതും ട്രേഡ് യൂണിയന്‍ ആവശ്യപ്പെട്ട മിനിമം വേതനത്തെ എതിര്‍ത്തതും ഇരുപക്ഷവും തമ്മില്‍ തര്‍ക്കത്തിന് വഴിവെച്ചിരുന്നു.