വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതി: ജൈവപച്ചക്കറി കേന്ദ്രങ്ങളില്‍ വിളവെടുപ്പ് തുടങ്ങി

Update: 2018-05-07 21:16 GMT
Editor : admin
വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതി: ജൈവപച്ചക്കറി കേന്ദ്രങ്ങളില്‍ വിളവെടുപ്പ് തുടങ്ങി
Advertising

വിഷുവിന് വിഷരഹിത പച്ചക്കറിയെന്ന പദ്ധതിയുടെ ഭാഗമായി ആലപ്പുഴയിൽ ജൈവപച്ചക്കറി കേന്ദ്രങ്ങളിൽ വിളവെടുപ്പ് തുടങ്ങി.

Full View

വിഷുവിന് വിഷരഹിത പച്ചക്കറിയെന്ന പദ്ധതിയുടെ ഭാഗമായി ആലപ്പുഴയിൽ ജൈവപച്ചക്കറി കേന്ദ്രങ്ങളിൽ വിളവെടുപ്പ് തുടങ്ങി. വിവിധ സഹകരണ ബാങ്കുകളും തദ്ദേശസ്ഥാപനങ്ങളുമാണ് കൃഷി നടത്തുന്നത്. വിളവെടുപ്പ് ഉദ്ഘാടനങ്ങൾ പലതും ജനപ്രതിനിധികളടക്കം പങ്കെടുത്ത് ഉത്സവപ്രതീതിയിലാണ് നടക്കുന്നത്.

ചേർത്തല തെക്ക് സർവ്വീസ് സഹകരണ ബാങ്ക് നടത്തുന്ന മുപ്പതേക്കറിലെ ജൈവ കൃഷിയാണിത്. കഴിഞ്ഞ ഓണത്തിന് ലഭിച്ച വിളവെടുപ്പിന്റെ ഊർജം ഒട്ടും ചോരാതെയാണ് വിഷുകൃഷി നടന്നത്. പച്ചക്കറിക്കൂട്ടത്തിലെ ഏതാണ്ടെല്ലാ ഇനങ്ങളും ഈ മണ്ണിൽ വിളയിച്ചതിന്റെ ആവേശത്തിലാണ് കർഷകരും സഹകരണ ബാങ്ക് ഭാരവാഹികളും. വിളവെടുപ്പ് ആഘോഷത്തിൽ പങ്ക് ചേരാൻ ജൈവകർഷകർക്ക് മികച്ച പിന്തുണ നൽകുന്ന ഡോ.തോമസ് ഐസക്കും, ചലച്ചിത്ര ഗാനരചയിതാവ് രാജീവ് ആലുങ്കലുമെത്തി.

അൻപത് കർഷകരാണ് സഹകരണ ബാങ്കിന് കീഴിൽ കൃഷി നടത്തിയത്. ബാങ്കിന്റെ ധനസഹായമടക്കം നേടി നിരവധി കർഷകരാണ് ഇപ്പോൾ ഈ രംഗത്ത് സജീവമായിട്ടുള്ളത്. ജില്ലയിലെ വ്യത്യസ്ത പ്രദേശത്ത് നടത്തുന്ന കൃഷിഭൂമികളിൽ വിഷുവിനോടടുത്ത ദിവസങ്ങളിൽ വിളവെടുപ്പ് നടത്തും. കൃഷി വകുപ്പിന്റെ കാർഷികപദ്ധതികൾ വിപുലമായി ഏറ്റെടുത്ത സംസ്ഥാനത്തെ ആദ്യ സഹകരണ ബാങ്കാണ് ചേർത്തല തെക്ക് സർവീസ് സഹകരണ ബാങ്ക്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News