ഗൗരിയുടെ മാതാപിതാക്കൾ സമരത്തിലേക്ക്; പ്രതികളെ പിടികൂടിയില്ലെങ്കിൽ മരണം വരെ നിരാഹാരം
ഇളയ മകൾക്ക് നൽകിയ തെറ്റായ ശിക്ഷണത്തെ ചോദ്യം ചെയ്തതിന് ഇത്ര വലിയ ശിക്ഷ തന്റെ കുടുംബത്തിന് നൽകണമായിരുന്നൊ എന്നും ശാലി ചോദിച്ചു
തന്റെ മകളുടെ മരണത്തിനുത്തരവാദികളായവർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ മരണം വരെ സ്കൂളിന് മുമ്പിൽ കുടുംബത്തോടെ സത്യാഗ്രഹം ഇരിക്കുമെന്ന് ഗൗരിയുടെ അമ്മ ശാലി. ഇളയ മകൾക്ക് നൽകിയ തെറ്റായ ശിക്ഷണത്തെ ചോദ്യം ചെയ്തതിന് ഇത്ര വലിയ ശിക്ഷ തന്റെ കുടുംബത്തിന് നൽകണമായിരുന്നൊ എന്നും ശാലി ചോദിച്ചു.
ക്ലാസിലിരുന്ന് സംസാരിച്ചതിനാണ് തന്റെ ഇളയ മകളെ അധ്യാപിക ആൺകുട്ടികൾകൊപ്പം ഇരുത്തിയത്. ഇതിനെ ചോദ്യം ചെയ്ത് സ്കൂൾ വൈസ് പ്രിൻസിപാളിനെ സമീപിച്ചിരുന്നു .വീണ്ടും കുട്ടിയെ ഇരുത്തിയപ്പോൾ പ്രിൻസിപാളിനെ വിവരം അറിയിച്ചു ,മാനേജ്മെന്റ് ക്ഷമയും ചോദിച്ചു .പക്ഷെ തുടർന്നും തന്റെ മകളെ സിന്ധു എന്ന അധ്യാപിക മാനസ്സികമായി പീഡിപ്പിച്ചുവെന്ന് ഗൗരിയുടെ അമ്മ ശാലി പറഞ്ഞു. തന്റെ മകളുടെ മരണത്തിനുത്തരവാദികൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ സ്കൂളിനു മുമ്പിൽ മരണം വരെ സത്യഗ്രഹം ഇരിക്കുമെന്നും ശാലി പറഞ്ഞു.
അധ്യാപികയുടെ മാനസിക പീഡനത്തെ തുടർന്ന് ഗൗരി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിവരം സ്കൂൾ അധികൃർ വൈകിയാണ് അറിയിച്ചതെന്നും ശാലി പറഞ്ഞു. ,ഗൗരിയെ 2 മണിക്കൂർ മുമ്പ് തിരുവനന്തപുരത്ത് എത്തിക്കാൻ സാധിച്ചിരുന്നുവെങ്കിൽ മകളെ ജീവനോടെ ലഭിക്കുമായിരുന്നെന്നും ശാലി പറഞ്ഞു.