ഗെയില്‍ സമരത്തെ മുന്നില്‍ നിന്ന് നയിക്കുകയാണ് ഈ സിപിഎം നേതാവ്
കോഴിക്കോട് ബാലുശ്ശേരി ഉണ്ണികുളത്ത് ഗെയില്‍ സമരത്തിന് നേതൃത്വം നല്‍കുന്നത് സിപിഎം നേതാവ് എ കെ ഗോപാലനാണ്.
കോഴിക്കോട് ബാലുശ്ശേരി ഉണ്ണികുളത്ത് ഗെയില്‍ സമരത്തിന് നേതൃത്വം നല്‍കുന്നത് സിപിഎം നേതാവ് എ കെ ഗോപാലനാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിപിഎം നടത്തിയ പല സമരങ്ങളിലും നേതൃത്വം വഹിച്ചിരുന്നത് ഗോപാലനായിരുന്നു. ഗെയില്‍ സമരത്തെ സിപിഎം തള്ളി പറയുമ്പോഴും സമര രംഗത്ത് ഇദ്ദേഹം ഉറച്ചുനില്‍ക്കുന്നു.
തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമായി നിരവധി സമരങ്ങള്‍ ചെയ്ത പാരമ്പര്യം ഉള്ള എ കെ ഗോപാലന് നിലനില്‍പ്പിനായി പോരാടുന്നവര്‍ക്കൊപ്പം നിന്നേ പറ്റു. ഒരു തുണ്ടുകടലാസിലൂടെ പോലും ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ജനങ്ങളെ അറിയിക്കാതെയുള്ള ഗെയില്‍ നടപടി കടുത്ത വഞ്ചനയാണെന്നാണ് എ കെ ഗോപാലന്റെ നിലപാട്. ഭാവിയില്‍ ഈ ഭൂമിയെല്ലാം സ്വകാര്യ കുത്തകകളുടെ കൈകളിലെത്തുമെന്ന ഭയവും ഇദ്ദേഹത്തിനുണ്ട്.
ഭൂമിയുടെ വിഷയത്തില്‍ മാത്രമല്ല സുരക്ഷയിലും ആശങ്കകള്‍ നിലനില്ക്കുന്നു. സമരത്തെ നേരിടാനായി സിപിഎം വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ മുന്‍ ഏരിയ കമ്മറ്റി അംഗം കൂടിയായ ഗോപാലന് സമര രംഗത്ത് സജീവമാണ്. ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കൌണ്‍സില്‍ അംഗവും ജില്ലാ പഞ്ചായത്ത് മെമ്പറുമായിരുന്നു ഇദ്ദേഹം.