കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്കു കാരണം ഭീമമായ കടമാണെന്ന് തൊഴിലാളികള്‍
വിവിധ ബാങ്കുകളില്‍നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുമായി 3261 കോടിരൂപയുടെ കടമാണ് നിലവില്‍ കെഎസ്ആര്‍ടിസിക്കുള്ളത്
ഭീമമായ കടമാണ് കെഎസ്ആര്‍ടിസിയിലെ നിലവിലെ പ്രതിസന്ധിക്കു കാരണമെന്ന് തൊഴിലാളികള്‍. വിവിധ ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുമായി 3261 കോടിരൂപയുടെ കടമാണ് നിലവില്‍ കെഎസ്ആര്‍ടിസിക്കുള്ളത്. 55 ഡിപ്പോകള്‍ പണയപെടുത്തിയാണ് വായ്പ എടുത്തത്.
കെ.എസ്.ആര്‍.ടി.സിയുടെ വരവ് ചെലവില്‍ വലിയ അന്തരമാണ് ഉള്ളത്. ഇതിന് പ്രധാന കാരണം ഭീമമായ കടംതനെ .ബസുകള്‍ വാങ്ങുന്നതിനും ശമ്പളം നല്‍കുന്നതിനുമെല്ലാം കടം എടുക്കുന്നു,ശമ്പളം നല്‍കുന്നതിന് ആവശ്യമായ പണത്തെക്കാള്‍ കൂടുതല്‍ വായ്പ തിരിച്ചടവിനായി ഓരോ മാസവും വേണ്ടി വരുന്നു. 10 മുതല്‍ 16 ശതമാനംവരെയാണ് കെ എസ് ആര്‍ ടി സി എടുത്ത വായ്പകളുടെ പലിശ നിരക്ക് .വായ്പ തിരിച്ചടവിലേക്ക് ദിവസവും 3 കോടിയിലധികം രൂപ വേണം.
വിവിധ സഹകരണ ബാങ്കുകള്‍,കെ.റ്റി.ഡി.എഫ്.സി,എല്‍.ഐ.സി തുടങ്ങിയവയില്‍ നിന്നെല്ലാമായി 3261.45 കോടിരൂപ ഇനിയും വായ്പയുണ്ട്.വായ്പ തിരിച്ചടവ് സര്‍ക്കാര്‍ ഏറ്റെടുക്കണം. അല്ലെങ്കില്‍ ബാങ്കുകളുമായി സര്‍ക്കാര്‍ ധാരണയിലെത്തി പലിശ കുറക്കുകയും വായ്പ കാലാവധി നീട്ടി നല്‍ക്കുകയും വേണമെന്ന് തൊഴിലാളി സംഘടന നേതാക്കള്‍ ആവശ്യപ്പെടുന്നു. ഇത് സാധ്യമായാല്‍ കെ.എസ്.ആര്‍.ടി.സി ലാഭത്തിലാകുമെന്ന് തൊഴിലാളി സംഘടന നേതാക്കള്‍ പറഞ്ഞു.