അനധികൃത ക്വാറിയില്‍ ഖനനം തുടരുന്നു

Update: 2018-05-07 12:42 GMT
അനധികൃത ക്വാറിയില്‍ ഖനനം തുടരുന്നു
Advertising

വിവിധ കേസുകളിലായി അഞ്ചരക്കോടി രൂപ പിഴ വിധിച്ചിട്ടും പാറമട ഉടമ ഇത് അടച്ചിട്ടില്ല

അനധികൃത പാറഖനനം നടക്കുന്ന പത്തനംതിട്ട വി കോട്ടയത്തെ തുടിയുരുളിപ്പാറയില്‍ നിന്ന് നൂറുകണക്കിന് ലോഡ് പാറയാണ് ദിവസവും കടത്തുന്നത്. വിവിധ കേസുകളിലായി അഞ്ചരക്കോടി രൂപ പിഴ വിധിച്ചിട്ടും പാറമട ഉടമ ഇത് അടച്ചിട്ടില്ല. നിയമാനുസൃതമുള്ള സീനിയറേജ് അടക്കാന്‍ വിസമ്മതിക്കുന്നതായും കോന്നി തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Full View

ഖനനാനുമതി ഇല്ലാത്ത റവന്യൂ ഭൂമിയില്‍ നിന്ന് പാറപൊട്ടിച്ചതിന് ഹൈക്കോടതി 4.56 കോടി പിഴ വിധിച്ചു. കൂടാതെ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് 95 ലക്ഷവും ഈ പാറമടയ്ക്ക് പിഴയിട്ടിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ച ക്വാറി ഉടമ ഇക്കാരണത്താല്‍ സീനിയറേജ് അടയ്ക്കാന്‍ വിസമ്മതിക്കുന്നതായി തഹസില്‍ദാറുടെ റിപ്പോര്‍ട്ടിലുണ്ട്.

റവന്യൂ ഭൂമി മുള്ളുവേലികെട്ടിത്തിരിച്ചും ആളുകള്‍ വീട് ഉപേക്ഷിച്ച് പോയതോടെ അനാഥമായ സ്വകാര്യ ഭൂമി ചുളുവിലയ്ക്ക് സ്വന്തമാക്കിയുമാണ് ക്വാറി മാഫിയ പിടിമുറുക്കുന്നത്. ഉദ്യോഗസ്ഥ രാഷ്ട്രീയ ലോബിയുടെ ഒത്താശയും ഗുണ്ടാ സംഘങ്ങളുടെ കാവലും ഇതിന് പിന്നിലുണ്ട്. നിലവിലെ പാറമടയുടെ പാട്ടക്കരാര്‍ വരുന്ന ജൂലൈയില്‍ അവസാനിക്കാനിരിക്കെ ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള തുടിയുരുളിപ്പാറ കൈവശപ്പെടുത്താനാണ് ക്വാറി മാഫിയ അണിയറ നീക്കം നടത്തുന്നത്.

Tags:    

Similar News