സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കും

Update: 2018-05-08 17:50 GMT
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കും
Advertising

തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.

Full View

സംസ്ഥാനത്ത് ആറ് മാസത്തിനുളളിൽ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാൻ തീരുമാനം. മന്ത്രിസഭയോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.

ഭക്ഷ്യസുരക്ഷനിയമം നടപ്പിലാക്കാത്തതിനെ തുടർന്ന് സംസ്ഥാനത്തിനുളള അധിക അരിവിഹിതം കേന്ദ്രം തടഞ്ഞുവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അടിയന്തരമായി സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചത്. ഇതിൻറ ഭാഗമായി കഴിഞ്ഞ സർക്കാർ തയ്യാറാക്കിയ ഉപഭോക്താക്കളുടെ മുൻഗണന പട്ടികയിലെ അപാകതകൾ തിരുത്തി പുതിയ പട്ടിക പ്രസിദ്ധീകരിക്കും. 5 മാസത്തിനുളളിൽ പുതിയ റേഷൻകാർഡുകളും നൽകും.

തിരുവനന്തപുരത്ത് തെരുവ് നായയുടെ കടിയേറ്റ് മരിച്ച ശിലുവമ്മയുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനും മന്ത്രിസഭയോഗം തീരുമാനിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. പരിക്കേറ്റവര്‍ക്ക് 50000 രൂപ നഷ്ടപരിഹാരവും നല്‍കും.

Tags:    

Similar News