ബാറ്ററി നിര്‍മാണ യൂണിറ്റിന് നികുതി ഇളവ്: കെ എം മാണിയെ ചോദ്യം ചെയ്യും
ബാറ്ററി നിര്‍മാണ യൂണിറ്റിന് നികുതി ഇളവ് നല്‍കിയെന്ന പരാതിയിലാണ് മാണിയെ ചോദ്യംചെയ്യുക
കെ എം മാണിയെ വിജിലന്‍സ് ചോദ്യം ചെയ്യും. സ്വകാര്യ ബാറ്ററി നിര്‍മാണ യൂണിറ്റിന് നികുതിയിളവ് നല്‍കിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നികുതിയിളവ് നല്‍കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നാണ് പരാതി.
കോട്ടയം ചിങ്ങവനത്തെ സ്വകാര്യ ബാറ്ററി നിര്‍മാണ കമ്പനിയായ സൂപ്പര്‍ പിഗ്മെന്‍റ്സിന് 2015-16 ബജറ്റില്‍ കെ എം മാണി മുന്‍കാലപ്രാബല്യത്തോടെ നികുതിയിളവ് നല്‍കിയെന്നായിരുന്നു പരാതി. ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിന് 1.66 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും പരാതിയിലുണ്ട്. തുടര്‍ന്ന് വിജിലന്‍സ് നടത്തിയ ത്വരിത പരിശോധനയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന കണ്ടെത്തലിലാണ് കെ എം മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ചോദ്യാവലി തയ്യാറാക്കിയ വിജിലന്‍സ് ഉടന്‍ മാണിയെ ചോദ്യം ചെയ്യും.
പരാതിക്കരന്‍ പാലാ സ്വദേശി ജോര്‍ജ് സി കാപ്പന്‍റെ മൊഴി കോട്ടയം വിജിലന്‍സ് ഇന്ന് രേഖപ്പെടുത്തി. ബാറ്ററി നിര്‍മാണ യൂണിറ്റ് ഉടമ ബെന്നി എബ്രഹാമാണ് കേസില്‍ രണ്ടാം പ്രതി. ഇയാളെയും കോട്ടയം വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യുമെന്ന് എസ്പി വി സുരേഷ് കുമാര്‍ വ്യക്തമാക്കി.