പെരുന്നാള്‍, ഹജ്ജ് തീയതികള്‍ കൃത്യമായി കണക്കാക്കി അബ്ദുള്ള ഹാജി
ഹിജ്രി അല്‍ ബിറ എന്ന പേരില്‍ കലണ്ടറിന്റെ ആപ്പും ലഭ്യം
അടുത്ത വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ എന്നായിരിക്കും? റമളാന്‍ മാസത്തില്‍ എത്ര ദിവസമുണ്ടാവും? മാസപ്പിറവി കാണാതെ തന്നെ ഈ ചോദ്യങ്ങള്‍ക്കൊക്ക കൃത്യമായ ഉത്തരം നല്‍കും അബ്ദുള്ള ഹാജി യൂസഫ്.. 20874 വര്‍ഷത്തെ ഹിജ്റ കലണ്ടര്‍ തയാറാക്കിയിരിക്കുകയാണ് എറണാകുളം പറവൂര്‍ സ്വദേശിയായ ഈ 84കാരന്‍.
ഇംഗ്ലീഷ് കലണ്ടറിലെ ഏതെങ്കിലും ദിവസം അബ്ദുള്ള ഹാജിക്ക് നല്‍കി നോക്കൂ.. അറബി മാസത്തിലെ തത്തുല്യമായ ദിവസമേതെന്ന് ഞൊടിയിടക്കുള്ളില്‍ ഉത്തരം വരും... കണക്കുകൂട്ടാന്‍ ഒരു കാല്‍ക്കുലേറ്റര്‍ മാത്രം മതി.. അതിനുള്ള ഫോര്‍മുലയും ശാസ്ത്രീയ രീതിയുമെല്ലാം അബ്ദുള്ള ഹാജിയുടെ കയ്യിലുണ്ട്.. മക്കയിലെ തീയതിയുമായി താരതമ്യം ചെയ്താണ് അബ്ദുള്ള ഹാജിയുടെ തീയതിക്കളികള്‍...
ഇങ്ങനെ കണക്കുകൂട്ടി ഹജ്ജും പെരുന്നാളുമെല്ലാം താന്‍ തയാറാക്കിയ ഹിജ്റ കലണ്ടറിലൂടെ ഹാജി പ്രവചിക്കുന്നു...
കൃത്യമായി തന്നെ...
40വര്‍ഷം മുമ്പ് ഒരു രസത്തിനാണ് ഹിജ്റ കലണ്ടര്‍ തയാറാക്കിത്തുടങ്ങിയത്..... ബിസി ഒന്നാം വര്‍ഷം മുതലുള്ള 20000 വര്‍ഷത്തെ ഇസ്ലാമിക കലണ്ടര്‍ ഇപ്പോള്‍ അബ്ദുള്ള ഹാജിയുടെ പക്കലുണ്ട്... എഴുതിക്കൂട്ടിയ ഹിജ്റ കലണ്ടര്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമാക്കിയിട്ടുണ്ട്..
ഇപ്പോള്‍ ഹിജ്രി അല്‍ ബിറ എന്ന മൊബൈല്‍ ആപ്പും.. തുര്‍ക്കിയില്‍ നടന്ന അന്താരാഷ്ട്ര ഹിജ്റ കലണ്ടര്‍ യൂണിയന്‍ കോണ്‍ഗ്രസില്‍ ഹാജിയുടെ ഹിജ്റ കലണ്ടര്‍ക്ക് വിവിധ രാജ്യങ്ങളിലെ 137 പണ്ഡിതന്മാര്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു..
ഏകീകൃത ഹിജ്റ കലണ്ടര്‍ എന്നയാശയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.. തന്റെ ഹിജ്റ കലണ്ടര്‍ പിന്തുടരുകയാണെങ്കില്‍ പല തീയതികളില്‍ പെരുന്നാള്‍ ആഘോഷിക്കുന്നത് ഒഴിവാക്കാമെന്ന് അബ്ദുള്ള ഹാജി പറയുന്നു..