മിച്ചഭൂമി ഏറ്റെടുക്കല്‍ എങ്ങുമെത്തിയില്ല; പട്ടികജാതി കുടുംബങ്ങള്‍ പ്രതിസന്ധിയില്‍

Update: 2018-05-08 22:58 GMT
Editor : Sithara
മിച്ചഭൂമി ഏറ്റെടുക്കല്‍ എങ്ങുമെത്തിയില്ല; പട്ടികജാതി കുടുംബങ്ങള്‍ പ്രതിസന്ധിയില്‍
Advertising

സമീപത്ത് മിച്ചഭൂമിയുണ്ടെന്ന കാരണത്താല്‍ നികുതി സ്വീകരിക്കുന്നത് തടഞ്ഞതോടെ കോഴിക്കോട് അത്തോളിയില 15 കുടുംബങ്ങള്‍ പ്രതിസന്ധിയിലായി

Full View

സമീപത്ത് മിച്ചഭൂമിയുണ്ടെന്ന കാരണത്താല്‍ നികുതി സ്വീകരിക്കുന്നത് തടഞ്ഞതോടെ കോഴിക്കോട് അത്തോളിയിലെ 15 കുടുംബങ്ങള്‍ പ്രതിസന്ധിയിലായി. ഇതില്‍ പന്ത്രണ്ടും പട്ടികജാതി കുടുംബങ്ങളാണ്. ഭൂമി വില്‍ക്കാനോ ബാങ്ക് വായ്പയെടുക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബങ്ങള്‍.

അത്തോളി പെരളിമലയില്‍ ആകെയുള്ള 60.25 ഏക്കറില്‍ 47.6 ഏക്കര്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത് 2011ലാണ്. മിച്ചഭൂമി കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ അത്തോളി വില്ലേജ് ഓഫീസര്‍ക്ക് കൊയിലാണ്ടി ലാന്‍ഡ് ബോര്‍ഡ് പലതവണ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മിച്ചഭൂമി വാങ്ങിയവര്‍ സര്‍വെ തടഞ്ഞുവെന്നാണ് പരാതി. 2013 മുതല്‍ പ്രദേശത്തെ 15 കുടുംബങ്ങളില്‍ നിന്ന് നികുതി സ്വീകരിക്കുന്നത് റവന്യൂ വകുപ്പ് നിര്‍ത്തിവെച്ചു. മിച്ചഭൂമിക്ക് പുറത്ത് പട്ടയമുള്ള നാലും അഞ്ചും സെന്‍റ് ഭൂമി വിലകൊടുത്ത് വാങ്ങി താമസിക്കുന്ന 12 പട്ടികജാതി കുടുംബങ്ങള്‍ ഉള്‍പ്പെടെ 15 കുടുംബങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്.

1976ല്‍ പട്ടയം ലഭിച്ച ഭൂമിയിലാണ് തങ്ങള്‍ താമസിക്കുന്നതെന്ന് നിരവധി തവണ റവന്യൂ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയിട്ടും ഫലമുണ്ടായില്ല. ഐവൈഎ പദ്ധതിയില്‍ വീട് നിര്‍മിക്കാനായി ഒന്നും രണ്ടും ഗഡു ആനുകൂല്യം കൈപറ്റിയവരാണ് ചിലര്‍. നികുതി സ്വീകരിക്കാത്തതിനാല്‍ ബാക്കി ഗഡുക്കള്‍ ലഭിച്ചില്ല. പരാതിക്കാര്‍ കോടതിയെ സമീപിച്ചപ്പോള്‍ ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. കോടതി നിര്‍ദേശവും ഇക്കാര്യത്തില്‍ പരിഗണിക്കപ്പെടുന്നില്ല.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News