ഓണ്‍ലൈന്‍ വഴി പണപ്പിരിവ് നടത്തി ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചതായി പരാതി
ഓണ്‍ലൈന്‍ വഴി മെഗാ ജോബ് ഫെയര്‍ നടത്തുന്നുവെന്ന് കാണിച്ചായിരുന്നു തട്ടിപ്പ്
മെഗാ ജോബ് ഫെയറിന്റെ പേരില്‍ ഓണ്‍ലൈന്‍ വഴി പണപ്പിരിവ് നടത്തി കണ്‍സള്‍ട്ടിംഗ് ഏജന്‍സി ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചതായി പരാതി. പറവൂരില്‍ മെഗാ ജോബ് ഫെയറില്‍ പങ്കെടുക്കാനെത്തിയ നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയില്ല. ഉദ്യോഗാര്‍ഥികള്‍ പ്രകോപിതരായതിനെ തുടര്‍ന്ന് പിരിച്ച പണം തിരികെ കൊടുത്ത് ഏജന്‍സി പരാതി തീര്‍പ്പാക്കി.
ഓണ്‍ലൈന്‍ വഴി മെഗാ ജോബ് ഫെയര്‍ നടത്തുന്നുവെന്ന് കാണിച്ചാണ് ഏജന്‍സി ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം പരിച്ചത്. ജോബ് ഫെയറില്‍ പ്രമുഖ കമ്പനികള്‍ പങ്കെടുക്കുമെന്നായിരുന്നു അറിയിപ്പ്. 250 രൂപ വീതം അടച്ച് ദൂര ജില്ലകളില്‍ നിന്നുമെത്തിയ നൂറുകണക്കിന ഉദ്യോഗാര്‍ഥികള്‍ പക്ഷെ നിരാശരായി മടങ്ങി. ഉദ്യോഗാര്‍ഥികളുടെ തിക്കിലും തിരക്കിലും നല്ലൊരു ശതമാനത്തിനും അവസരം കിട്ടിയില്ല. മാത്രമല്ല പറഞ കമ്പനികളൊന്നും ഫെയറില്‍ പങ്കെടുത്തതുമില്ല. ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചതോടെ കണ്‍സള്‍ട്ടന്‍സിക്കാര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു. തുടര്‍ന്ന് പിരിച്ച പണം തിരിച്ചു നല്കിയാണ് പ്രശ്നം പരിഹരിച്ചത്.