സമരം ചെയ്ത കെഎസ്ആര്‍ടിസി സ്‌കാനിയ ഡ്രൈവര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2018-05-08 18:56 GMT
സമരം ചെയ്ത കെഎസ്ആര്‍ടിസി സ്‌കാനിയ ഡ്രൈവര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍
Advertising

സസ്‌പെന്‍ഡ് ചെയ്തവരില്‍ നാലുപേര്‍ സിഐടിയു യൂണിയനില്‍ പെട്ടവരും രണ്ട് പേര്‍ ഐഎന്‍ടിയുസിയില്‍ പെട്ടവരുമാണ്.

Full View

സമരം ചെയ്ത തൃശൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ സ്‌കാനിയ ഡ്രൈവര്‍മാര്‍ക്ക് കൂട്ടത്തോടെ സസ്‌പെന്‍ഷന്‍. വീക്ക്‌ലി ഓഫ് അനുവദിക്കാത്തതിന് ജോലിക്ക് ഹാജരാകാതെ സമരം ചെയ്ത ഏഴ് ഡ്രൈവര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കും മൈസൂരിലേക്കുമാണ് സ്‌കാനിയ ബസ് സര്‍വീസ് നടത്തുന്നത്. തൃശൂരില്‍ നിന്ന് െ്രെഡവര്‍മാര്‍ മാറിക്കയറും. രണ്ട് രാത്രിയും ഒരു പകലുമാണ് ഒരു സര്‍വീസ് പൂര്‍ത്തിയാക്കാനെടുക്കുന്നത്.

പുലര്‍ച്ചെ സര്‍വീസ് അവസാനിപ്പിച്ചാല്‍ ജീവനക്കാര്‍ അടുത്ത ദിവസം തന്നെ ജോലിക്ക് കയറണം. അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയതോടെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ജോലിക്ക് ഹാജരാകാത്തതിനാണ് സസ്‌പെന്‍ഷന്‍ എന്നാണ് ഔദ്യോഗിക അറിയിപ്പ്.

അപകടം പറ്റി അവധിയിലായിരുന്ന ഒരാളെയും സസ്‌പെന്‍ഡ് ചെയ്തതായി സമരക്കാര്‍ ആരോപിക്കുന്നു. സസ്‌പെന്‍ഡ് ചെയ്തവരില്‍ നാലുപേര്‍ സിഐടിയു യൂണിയനില്‍ പെട്ടവരും രണ്ട് പേര്‍ ഐഎന്‍ടിയുസിയില്‍ പെട്ടവരുമാണ്. ജോലിയില്‍ തിരിച്ചെടുക്കും വരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം.

Tags:    

Similar News