അടിസ്ഥാന സൗകര്യങ്ങളില്ലാതെ മലാപറമ്പ് എയുപി സ്‌കൂള്‍

Update: 2018-05-08 14:14 GMT
അടിസ്ഥാന സൗകര്യങ്ങളില്ലാതെ മലാപറമ്പ് എയുപി സ്‌കൂള്‍
Advertising

സ്‌കൂള്‍ ഏറ്റെടുക്കുന്നതിന് സാങ്കേതിക തടസ്സമുണ്ടെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും വ്യക്തമാക്കിയതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.

Full View

സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച കോഴിക്കോട് മലാപറമ്പ് എയുപി സ്‌കൂളിന്റെ പ്രവര്‍ത്തനം പരിമിതികള്‍ക്കു നടുവില്‍. കുടിവെള്ളവും കക്കൂസും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ വിദ്യാര്‍ഥികളും അധ്യാപകരും ബുദ്ധിമുട്ടുന്നു. ഏറ്റെടുക്കല്‍ നടപടികള്‍ വൈകുന്നതില്‍ സ്‌കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയേഴ്‌സ് ഹാളിന്റെ ഉടമകള്‍ക്കും പ്രതിഷേധമുണ്ട്.

ജൂണ്‍ എട്ടുമുതല്‍ കലക്ട്രേറ്റിന് സമീപത്തെ എന്‍ജിനീയേഴ്‌സ് ഹാളിലാണ് മലാപറമ്പ് എ യു പി സ്‌കൂളിന്റെ പ്രവര്‍ത്തനം. ഉടന്‍ തിരിച്ചു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉടമകള്‍ ഹാള്‍ വിട്ടുനല്‍കിയത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഹാള്‍ വിട്ടുകിട്ടാത്തതില്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന് പ്രതിഷേധമുണ്ട്. ഹാളിലെ ഫാനുകളിലേക്കുള്ള വൈദ്യുതി ബന്ധം കഴിഞ്ഞ ദിവസം വിച്ഛേദിച്ചിരുന്നു.

ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലായി അറുപത്തിയഞ്ച് വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു. സ്‌കൂളിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ല. സമീപത്തെ കാന്റീനിലെത്തുന്നവര്‍ ഉപയോഗിക്കുന്ന കക്കൂസുകളാണ് അധ്യാപകരും കുട്ടികളും ഉപയോഗിക്കുന്നത്. വൈദ്യുതിയില്ലെങ്കില്‍ ഹാളില്‍ വെളിച്ചവും കാറ്റുമില്ല.

സ്‌കൂള്‍ ഏറ്റെടുക്കുന്നതിന് സാങ്കേതിക തടസ്സമുണ്ടെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും വ്യക്തമാക്കിയതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.

Tags:    

Similar News