മലപ്പുറം സ്ഫോടനം: സംശയമുള്ളവരുടെ രേഖാചിത്രം തയ്യാറാക്കും
സ്ഫോടനത്തിന്‍റെ ദൃസാക്ഷിയായ മുഹമ്മദ് എന്ന വ്യക്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കുന്നത്.
മലപ്പുറം സ്ഫോടനത്തില്‍ ഉള്‍പ്പെട്ടതെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കും. സ്ഫോടനത്തിന്‍റെ ദൃസാക്ഷിയായ മുഹമ്മദ് എന്ന വ്യക്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കുന്നത്. ഇന്‍റലിജന്‍സ് എഡിജിപി ആര്‍ ശ്രീലേഖ സ്ഫോടനം നടന്ന സ്ഥലത്ത് പരിശോധന നടത്തി.
മലപ്പുറം സ്ഫോടനം നടന്ന സഥലത്ത് കറുത്തബാഗ് അണിഞ്ഞ വ്യക്തി ഉണ്ടായിരുന്നുവെന്ന് ദൃസാക്ഷിയായ മുഹമ്മദ് നേരത്തെ മീഡിയവണ്‍ ഉള്‍പ്പെടെയുളള മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. മുഹമ്മദിന്‍റെ വാഹനത്തിന്‍റ ചില്ലുകളും സ്ഫോടനത്തില്‍ തകര്‍ന്നു. എസ്പി ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്ക് ഇദ്ദേഹം വിശദമായ മൊഴി നല്‍കി. ഇദ്ദേഹത്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്നുണ്ടായിരുന്ന വ്യക്തിയുടെ രേഖാചിത്രം തയ്യാറാക്കുന്നത്. ഇന്‍റലിജന്‍സ് എ.ഡി.ജി.പി ആര്‍.ശ്രീലേഖയും സംഭവസ്ഥലത്ത് പരിശോധന നടത്തി.
എന്‍.ഐ.എ സംഘവും കേരള പൊലീസും തമിഴ്നാട്, ആന്ധ്ര, കര്‍ണ്ണാടക പൊലീസും അന്വേഷണം നടത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന സ്ഫോടനങ്ങള്‍ക്ക് സമാന സ്വഭാവമുള്ള പശ്ചാത്തലത്തില്‍ കേസ് എന്‍.ഐ.എ ഏറ്റെടുക്കുമെന്നാണ് സൂചന.