ഭൂമി വിവാദം തേജോവധം ചെയ്യാനുള്ള ഗീബല്‍സിയന്‍ തന്ത്രം: അടൂര്‍ പ്രകാശ്
Update: 2018-05-08 08:41 GMT
ഭൂമി പതിച്ചുനല്‍കിയതുമായി ബന്ധപ്പെട്ട വിവാദം വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ഗീബല്‍സിയന്‍ തന്ത്രമാണെന്ന് റവന്യൂ മന്ത്രി
ഭൂമി പതിച്ചുനല്‍കിയതുമായി ബന്ധപ്പെട്ട വിവാദം വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ഗീബല്‍സിയന്‍ തന്ത്രമാണെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. ആദര്‍ശ രാഷ്ട്രീയത്തിന്റെ കുപ്പായം തനിക്ക് മാത്രമേ ചേരൂ എന്നാണ് ചിലരുടെ ചിന്ത. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്നവരുടെ കുപ്പായത്തിലെ ചേറ് വിവേകമുള്ള കേരളജനത തിരിച്ചറിയുമെന്നും അടൂര്‍ പ്രകാശ് ഫേസ് ബുക്കില്‍ പ്രതികരിച്ചു.