കമലിന് ഐക്യദാര്‍ഡ്യ കൂട്ടായ്മ സംഘടിപ്പിച്ച വേദിയില്‍ യുവമോര്‍ച്ചയുടെ ചാണകം തളി

Update: 2018-05-08 04:57 GMT
കമലിന് ഐക്യദാര്‍ഡ്യ കൂട്ടായ്മ സംഘടിപ്പിച്ച വേദിയില്‍ യുവമോര്‍ച്ചയുടെ ചാണകം തളി
Advertising

കൊടുങ്ങല്ലൂര്‍ വടക്കേ നടയിലെ വേദിയിലാണ് യുവമോര്‍ച്ചയുടെ പ്രതിഷേധം.യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷൈന്‍ നെടിയിരിപ്പലിന്റെ നേതൃത്വത്തില്‍ ഇരുപതോളം പ്രവര്‍ത്തകരെത്തിയാണ് വേദിയില്‍ ചാണകം.....

സംവിധായകന്‍ കമലിനെതിരെയുള്ള സംഘപരിവാര്‍ ഭീഷണിക്കെതിരെ കൊടുങ്ങല്ലൂരില്‍ ഐക്യദാര്‍ഡ്യ കൂട്ടായ്മ സംഘടിപ്പിച്ച വേദിയില്‍ യുവമോര്‍ച്ചയുടെ ചാണകം തളി. കൊടുങ്ങല്ലൂര്‍ വടക്കേ നടയിലെ വേദിയിലാണ് യുവമോര്‍ച്ചയുടെ പ്രതിഷേധം.യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷൈന്‍ നെടിയിരിപ്പലിന്റെ നേതൃത്വത്തില്‍ ഇരുപതോളം പ്രവര്‍ത്തകരെത്തിയാണ് വേദിയില്‍ ചാണകം തളിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു ഇരുള്‍ വിഴുങ്ങും മുമ്പ് എന്ന പേരില്‍ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചത്. സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയായിരുന്നു കൂട്ടായ്മ ഉദ്ഘാടനം ചെയ്തത്.

സാറജോസഫ്, വൈശാഖന്‍, കെ വേണു, ലാല്‍ ജോസ്, റിമ കല്ലിങ്ങല്‍, ആഷിക് അബു, വിടി ബല്‍റാം എംഎല്‍എ, വിആര്‍ സുനില്‍കുമാര്‍ എംഎല്‍എ, ഉണ്ണി ആര്‍, സജിത മഠത്തില്‍ തുടങ്ങി നിരവധി പേരായിരുന്നു ഐക്യദാര്‍ഡ്യസമ്മേളനത്തിനെത്തിയത്. നിറഞ്ഞ സദസ്സും പ്രകടമായിരുന്നു. എന്നാല്‍ നടന്നത് വര്‍ഗ്ഗീയ പരിപാടിയാണ് എന്ന ആരോപണമുന്നയിച്ചാണ് യുവമോര്‍ച്ച ചാണകം തെളിച്ച് പ്രതിഷേധിച്ചത്.

ദേശീയ ഗാനത്തെ കമല്‍ അപമാനിച്ചുവെന്നാണ് യുവമോര്‍ച്ചയുടെ ആരോപണം. എന്നാല്‍ സംഘപരിവാര്‍ അസഹിഷ്ണുത അതിരുവിടുന്നുവെന്നതിന്റെ പ്രകടനമാണിതെന്ന ആക്ഷേപവുമായി സിപിഐഎം ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Similar News