കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം; അനീഷിനൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടി

Update: 2018-05-08 12:41 GMT
Editor : Sithara
കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം; അനീഷിനൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടി
Advertising

കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് കൊല്ലം അഴീക്കലില്‍ അനീഷിനൊപ്പം സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ പെണ്‍കുട്ടി.

കൊല്ലം അഴീക്കല്‍ സദാചാര ഗുണ്ടായിസത്തില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്ന് ഇരയാക്കപ്പെട്ട പെണ്‍കുട്ടി. തന്നെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അനീഷിനെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ഇരയാക്കപ്പെട്ട പെണ്‍കുട്ടി മീഡിയവണിനോട് പറഞ്ഞു. പ്രതികള്‍ സംഘം ചേര്‍ന്ന് തന്നെ കടന്നു പിടിച്ചുവെന്നും ലൈംഗീകമായി ഉപയോഗിക്കാന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയെങ്കിലും ബലാത്സംഗ ശ്രമത്തിന് പൊലീസ് കേസെടുത്തില്ല.

കൊല്ലം അഴീക്കല്‍ സദാചാര ഗുണ്ടായിസത്തില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടി ഇക്കഴിഞ്ഞ 17 ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയാണ് ഇത്. ആളൊഴിഞ്ഞ സ്ഥലത്തു വച്ച് പ്രതികള്‍ തന്നെ കടന്നു പിടിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ബലാത്സംഗത്തിനുള്ള ശ്രമം പ്രതികള്‍ നടത്തിയതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ബലാത്സംഗ ശ്രമത്തിന് പൊലീസ് കേസെടുത്തില്ല. ഇതിന് പകരം സെക്ഷന്‍ 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഓച്ചിറ പൊലീസ് കേസെടുത്തത്. ഈ വകുപ്പ് അനുസരിച്ച് പ്രതികള്‍ക്ക് കുറഞ്ഞ ശിക്ഷമാത്രമേ ലഭിക്കുകയൂളളൂ. ബലാത്സംഗ ശ്രമത്തിനിടെ തന്നെ രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ അനീഷിനെ പ്രിതികള്‍ വളഞ്ഞിട്ട് തല്ലിയതായി പെണ്‍കുട്ടി മീഡിയവണിനോട് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളില്‍ ചിലര്‍ മുമ്പും സമാന സംഭവങ്ങളില്‍ ഉള്‍പ്പെട്ടിരുന്നവരാണെങ്കിലും ഇക്കാര്യവും പൊലീസ് പരിഗണിച്ചിട്ടില്ല.

പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ ഫോണില്‍ നിന്ന് സിം ഊരിയെടുത്തു. തങ്ങളുടെ ജീവിതം നശിപ്പിച്ചവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News