പാലാട്ട് സ്കൂളിനായി സര്‍ക്കാര്‍ അഭിഭാഷകര്‍ ഹാജരാകാത്തത് ദുരൂഹമെന്ന് എംകെ മുനീര്‍
കോഴിക്കോട് പാലാട്ട് യൂ.പി സ്കൂള്‍ ഏറ്റെടുത്തതിന് എതിരായ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് നീക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തുന്നതായി ആക്ഷേപം.
കോഴിക്കോട് പാലാട്ട് യൂ.പി സ്കൂള്‍ ഏറ്റെടുത്തതിന് എതിരായ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് നീക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തുന്നതായി ആക്ഷേപം. സര്‍ക്കാര്‍ അഭിഭാഷകര്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തത് ദുരൂഹമാണെന്ന് ആരോപിച്ച് എംകെ മുനീര്‍ എംഎല്‍എ രംഗത്ത് എത്തി.
നാട്ടുകാരുടെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാലാട്ട് സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതായി ഉത്തരവിറക്കിയത്. എന്നാല്‍ തൊട്ടു പിന്നാലെ മാനേജര്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. പിന്നീട് മൂന്നുതവണ ഹൈക്കോടതിയില്‍ കേസ് വന്നെങ്കിലും സര്‍ക്കാര്‍ അഭിഭാഷകര്‍ ഹാജരായില്ല. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം.
സ്റ്റേ നീക്കിയാല്‍ മാത്രമെ പുതിയ അധ്യയന വര്‍ഷത്തേക്ക് കുട്ടികള്‍ക്ക് പ്രവേശം നല്‍കാന്‍ കഴിയൂ. ബുധനാഴ്ച ഹൈക്കോതി വീണ്ടും കേസ് പരിഗണിക്കും. അന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതയില്‍ ഹാജറായില്ലെങ്കില്‍ സമരം ആരംഭിക്കാനാണ് പാലാട്ട് സ്കൂള്‍ സംരക്ഷണ സമിതിയുടെ തീരുമാനം.