കേരള ഫീഡ്‌സിന്റെ കാലിത്തീറ്റ ലഭിക്കുന്നില്ല, ക്ഷീര കര്‍ഷകര്‍ ദുരിതത്തില്‍

Update: 2018-05-08 21:31 GMT
Editor : Subin
കേരള ഫീഡ്‌സിന്റെ കാലിത്തീറ്റ ലഭിക്കുന്നില്ല, ക്ഷീര കര്‍ഷകര്‍ ദുരിതത്തില്‍
Advertising

ആവശ്യത്തിന് ഉല്‍പാദനമില്ലാത്തതാണ് കാലിത്തീറ്റ വൈകുന്നതിന്റെ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. 

Full View

സംസ്ഥാന സര്‍ക്കാറിന്റെ കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരമുള്ള കാലിത്തീറ്റ വിതരണം കൃത്യമായി നടക്കാത്തത് മൂലം കന്നുകാലികള്‍ പട്ടിണിയിലും ക്ഷീര കര്‍ഷകര്‍ ദുരിതത്തിലുമായി. നേരത്തെ മാസം തോറും ലഭിച്ചിരുന്ന കേരള ഫീഡ്‌സ് കാലിത്തീറ്റ ഇപ്പോള്‍ മാസങ്ങളുടെ ഇടവേളകള്‍ക്ക് ശേഷമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ആവശ്യത്തിന് ഉല്‍പാദനമില്ലാത്തതാണ് കാലിത്തീറ്റ വൈകുന്നതിന്റെ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

കാലിത്തീറ്റയുടെ വിലക്കയറ്റത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായിരുന്നു മൃഗസംരക്ഷണ വകുപ്പ് മുഖേന സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന കേരള ഫീഡ്‌സ് കാലിത്തീറ്റ. എന്നാല്‍ ഇപ്പോള്‍ ഇത് മുടങ്ങി. ക്ഷീര സംഘങ്ങള്‍ മുഖേനയാണ് കാലിത്തീറ്റ വിതരണം ചെയ്യുന്നത്. കന്നുകുട്ടികള്‍ക്ക് ഒന്നര വയസ്സ് വരെ ലഭിക്കും. കന്നുകൂട്ടിയുടെ തൂക്കം കൂടുന്നതനുസരിച്ച് കാലിത്തീറ്റയുടെ അളവും കൂടും. അന്‍പത് ശതമാനം സബ്‌സിഡി കാലിത്തീറ്റക്ക് ലഭിക്കും.

കേരള ഫീഡ്‌സിന് കരുനാഗപ്പള്ളി, തൃശൂരിലെ കല്ലേറ്റുങ്കര എന്നിവിടങ്ങളിലാണ് നിലവില്‍ ഫാക്ടറികളുള്ളത്. പ്രതിദിനം മുന്നൂറ് മെട്രിക് ടണ്‍ ഉല്‍പാദന ശേഷിയുള്ള കോഴിക്കോട് തിരുവങ്ങൂരിലെ ഫാക്ടറി പ്രവര്‍ത്തന സജ്ജമായെങ്കിലും രാഷ്ട്രീയ പോരില്‍ തട്ടി പ്രവര്‍ത്തനം ഇതുവരെ തുടങ്ങിയിട്ടില്ല.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News