വലിയ സ്ഫോടനത്തിന് തൊട്ടുമുമ്പും ചെറിയ വെടിക്കെട്ടപകടങ്ങളുണ്ടായി

Update: 2018-05-08 20:41 GMT
Editor : admin
വലിയ സ്ഫോടനത്തിന് തൊട്ടുമുമ്പും ചെറിയ വെടിക്കെട്ടപകടങ്ങളുണ്ടായി
Advertising

പരവൂരില്‍ വലിയ സ്ഫോടനത്തിന് അല്‍പം മുമ്പ് രണ്ട് ചെറിയ വെടിക്കെട്ടപകടങ്ങളുണ്ടായി പൊലീസ്

  • പരവൂരില്‍ വലിയ സ്ഫോടനത്തിന് അല്‍പം മുമ്പ് രണ്ട് ചെറിയ വെടിക്കെട്ടപകടങ്ങളുണ്ടായി പൊലീസ്
  • അപകട ശേഷം മത്സരക്കമ്പം നിര്‍ത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ക്ഷേത്രം ഭാരവാഹികള്‍ അനുസരിച്ചില്ല
  • കരാറുകാരന്‍ ഉമേഷിന് പരിക്കേറ്റത് ദുരന്തത്തിന് മുമ്പുണ്ടായ അപകടത്തിലെന്നും പരവൂര്‍ സി ഐ ചന്ദ്രകുമാര്‍

കരാറുകാരന്‍ ഉമേഷിന് പരവൂരില്‍ നടന്ന സ്ഫോടനത്തിന് തൊട്ടുമുമ്പുണ്ടായ വെടിക്കെട്ട് അപകടത്തിലാണ് പരിക്ക് പറ്റിയതെന്ന് പരവൂര്‍ സിഐ ചന്ദ്രകുമാര്‍. ഇതേ തുടര്‍ന്ന് താന്‍ കമ്പം നിര്‍ത്തിവെക്കാന്‍ സംഘാടകന്‍ ലൌലിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും, സംഘാടകര്‍ ഇക്കാര്യം ചെവിക്കൊള്ളാന്‍ തയ്യാറായില്ലെന്നും സി ഐ ചന്ദ്രകുമാര്‍ മീഡിയാ വണിനോട് പറഞ്ഞു

പരവൂര്‍ അപകടവുമായി ബന്ധപ്പെട്ട് കരാറുകാരനായ ഉമേഷ് നല്‍കിയ മൊഴിക്ക് വിരുദ്ധമായ വിശദീകരണമാണ് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പരവൂര്‍ സിഐ ചന്ദ്രകുമാര്‍ നല്‍കുന്നത്..

പരവൂര്‍ കമ്പം നടക്കുമ്പോള്‍ താന്‍ സ്ഥലത്ത് ഇല്ലായിരുന്നുവെന്നും മറ്റൊരു അപകടത്തില്‍ പെട്ട് താന്‍ ചികിത്സയിലായിരുന്നുവെന്നുമാണ് ഉമേഷിന്റെ വിശദീകരണം. എന്നാല്‍ പരവൂരില്‍ സ്ഫോടനമുണ്ടാകുന്നതിന മുമ്പ് കതിന പൊട്ടിത്തെറിച്ചാണ് ഉമേഷിന് പരിക്ക് പറ്റിയതെന്ന് സി ഐ പറഞ്ഞു.

ഇതേ തുടര്‍ന്ന് മുഖ്യ സംഘാടകനായ ലൌലിയോട് കമ്പം നിര്‍ത്തിവെക്കാന്‍ താന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഇത് ചെവിക്കൊളളാന്‍ സംഘാടകര്‍ തയ്യാറില്ലെന്നും സി ഐ പറഞ്ഞു. 2 ലക്ഷം രൂപയുടെ വെടിമരുന്നാണ് പ്രയോഗിക്കുക എന്നാണ് സ്റ്റേഷനില്‍ അറിയിച്ചിരുന്നത്. എന്നാല്‍ 50 ലക്ഷം രൂപയുടെ വെടിമരുന്ന് ഇവിടെ ഉപയോഗിച്ചു. വെടിക്കെട്ട് പോലീസ് തടഞ്ഞാല്‍ മറ്റൊരു സ്ഥലത്ത് നടത്താനും സംഘാടകര്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി സമീപമുള്ള ശാര്‍ക്കര ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ വെടിമരുന്ന് ശേഖരം കരുതിയതായും സിഐ മീഡിയാ വണിനോട് പറഞ്ഞു.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News