പൊതു വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധന

Update: 2018-05-08 12:37 GMT
Editor : Subin
പൊതു വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധന
Advertising

പത്ത് വര്‍ഷത്തിന് ശേഷമാണ് പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നത്. ഒന്നാം ക്ലാസില്‍ 11,000 വിദ്യാര്‍ഥികളുടെ വര്‍ധനയുണ്ടായി.

Full View

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധന. ഈ വര്‍ഷം ഒന്നരലക്ഷം കുട്ടികള്‍ അധികമായി എത്തി. പത്ത് വര്‍ഷത്തിന് ശേഷമാണ് പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നത്. ഒന്നാം ക്ലാസില്‍ 11,000 വിദ്യാര്‍ഥികളുടെ വര്‍ധനയുണ്ടായി.

3,16023 കുട്ടികളാണ് ഈ വര്‍ഷം സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നത്. 2016ല്‍ ഇത് 304947 ആയിരുന്നു. 11076 കുട്ടികളുടെ വര്‍ദ്ധന. 2015ലേക്കാള്‍ 2016ല്‍ 4512 കുട്ടികളുടെ കുറവായിരുന്നു ഉണ്ടായിരുന്നത്. രണ്ട് മുതല്‍ ഒമ്പത് വരെ ക്ലാസുകളില്‍ 1,45,208 കുട്ടികള്‍ പുതുതായി ചേര്‍ന്നു. മുന്‍വര്‍ഷത്തേക്കാള്‍ അഞ്ചാം ക്ലാസില്‍ 40385ഉം എട്ടാം ക്ലാസില്‍ 30083 വിദ്യാര്‍ത്ഥികളുടേയും വര്‍ദ്ധനയുണ്ടായി.

ഐ ടി അറ്റ് സ്‌കൂളിന്റെ സമ്പൂര്‍ണ്ണ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കണക്കുകള്‍ ശേഖരിച്ചത്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇത്രയും വര്‍ദ്ധന. മുന്‍ വര്‍ഷങ്ങളെ കണക്കാക്കുമ്പോള്‍ ഒരു ലക്ഷത്തോളം കുട്ടികളാണ് ഈ വര്‍ഷം കുറയേണ്ടിയിരുന്നത്.

എന്നാല്‍ 20,837 കുട്ടികളുടെ കുറവ് മാത്രമാണ് നേരിട്ടത്. എല്ലാ ക്ലാസുകളിലുമായി കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചത് തൃശ്ശൂര്‍ ജില്ലയിലാണ്. 7581 കുട്ടികള്‍. ഏറ്റവുമധികം വിദ്യാര്‍ത്ഥികളുള്ളത് മലപ്പുറം ജില്ലയിലാണ്. 7,17,697 പേര്‍. ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പത്തനംതിട്ടയിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News