നഴ്സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
വേതന വർധന ആവശ്യപ്പെട്ട് ഈ മാസം 17 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ നഴ്സുമാരുടെ തീരുമാനം.
വേതന വർധന ആവശ്യപ്പെട്ട് ഈ മാസം 17 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ നഴ്സുമാരുടെ തീരുമാനം. ശമ്പള വര്‍ധനവിന്‍റെ കാര്യത്തില്‍ തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് സമരം ശക്തമാക്കാന്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ തീരുമാനിച്ചത്. 20000 രൂപ അടിസ്ഥാന ശമ്പളം തരാൻ തയ്യാറാകുന്ന മാനേജ്മെന്‍റുകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കാനും യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ തീരുമാനിച്ചു.
ശമ്പള വര്‍ധനവിന്‍റെ കാര്യത്തില്‍ തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് സമരം ശക്തമാക്കാന്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ തീരുമാനിച്ചത്. 17 മുതൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ സമ്പൂര്‍ണ്ണ പണിമുടക്ക്. ഈ സമയത്തിനുള്ളിൽ സുപ്രീം കോടതി തീരുമാനിച്ച 20000 രൂപ അടിസ്ഥാന ശമ്പളം തരാൻ തയ്യാറാകുന്ന മാനേജ്മെന്‍റുകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കും. അന്ന് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ യുഎന്‍എയുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അനിശ്ചിതകാല നിരാഹാരം കിടക്കും .
ഡി എ അടക്കം ആനുകൂല്യങ്ങൾ ലയിപ്പിച്ചുകൊണ്ടാണ് സർക്കാർ മിനിമം വേതനം നിശ്ചയിച്ചത്. ഇതോടെ 1500 രൂപയുടെ വർധന മാത്രമേ ലഭിക്കു എന്നാണ് നഴ്‌സ്മാർ പറയുന്നത്. സമരക്കാര്‍ ഇനി കോടതിയെ സമീപിക്കട്ടെ എന്നാണ് ആരോഗ്യമന്ത്രി പ്രതികരിച്ചത്. എന്നാല്‍ വേതനം ഉയര്‍ത്താമെന്ന് പറഞ്ഞിട്ടും സമരം തുടരുന്ന നഴ്സുമാര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് ആശുപത്രി മാനേജ്മെന്‍റുകള്‍ അറിയിച്ചു.