എഎസ്‌ഐയുടെ ആത്മഹത്യയില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ
എഎസ്‌ഐയുടെ ആത്മഹത്യക്കു പിന്നില്‍ ചില ഉദ്യോഗസ്ഥരുടെ പീഡനമാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. സംഭവത്തില്‍ ഉന്നത തല അന്വേഷണം ഉണ്ടായിട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
കോഴിക്കോട് ചേവായൂര്‍ പോലീസ് സ്‌റ്റേഷനിലെ എ എസ് ഐ തൂങ്ങിമരിച്ച സംഭവത്തില്‍ ഉന്നത തല അന്വേഷണമാവശ്യപ്പെട്ട് ഡി വൈ എഫ് ഐ രംഗത്തെത്തി. മരണത്തിനു കാരണക്കാരായവരെ ഉന്നത ഉദ്യോഗസ്ഥര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഡിവൈ എഫ് ഐ പ്രവര്‍ത്തകര്‍ ചേവായൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്ച്ച് നടത്തി. വിഷയത്തില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് ഡി വൈ എഫ് ഐയുടെ തീരുമാനം.
ചേവായൂര്‍ പോലീസ് സ്‌റ്റേഷനിലെ എ എസ് ഐ രാമകൃഷ്ണന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ് ഐ പ്രക്ഷോഭം ആരംഭിച്ചത്. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈ എഫ് ഐ പ്രവര്‍ത്തകര്‍ ചേവായൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്ച്ച് നടത്തി. സ്‌റ്റേഷന് മുമ്പില്‍ വെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു.
എഎസ്‌ഐയുടെ ആത്മഹത്യക്കു പിന്നില്‍ ചില ഉദ്യോഗസ്ഥരുടെ പീഡനമാണെന്ന് നേതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ഉന്നത തല അന്വേഷണം ഉണ്ടായിട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.