സര്‍വകക്ഷി യോഗത്തിന് സമരസമിതിയെ വിളിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എംഎല്‍എ

Update: 2018-05-08 22:40 GMT
Editor : Subin
സര്‍വകക്ഷി യോഗത്തിന് സമരസമിതിയെ വിളിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എംഎല്‍എ
Advertising

വ്യവസായിക വകുപ്പ് നല്‍കിയ പട്ടികയില്‍ സമരസമിതിയുടെ പേരില്ല. പട്ടിക കളക്ടര്‍ക്ക് കൈമാറി...

Full View

ഗെയില്‍ വിരുദ്ധ സമരം ചര്‍ച്ച ചെയ്യാനായി സര്‍ക്കാര്‍ വിളിച്ച യോഗത്തിലേക്ക് സമര സമിതിക്ക് ക്ഷണമില്ല. വ്യവസായ വകുപ്പ് ക്ഷണിക്കാനായി തയ്യാറാക്കിയവരുടെ പട്ടികയില്‍ സമരസമിതിക്ക് ഇടം നല്‍കിയിട്ടില്ല. സമരസമിതിയെ യോഗത്തിലേക്ക് വിളിക്കില്ലെന്ന് തിരുവമ്പാടി എം.എല്‍.എ ജോര്‍ജ്ജ് എം തോമസും വ്യക്തമാക്കി.

Full View

കോഴിക്കോട് കലക്ടറേറ്റില്‍ നാളെ നടക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ സമര സമിതിയെ പങ്കെടുപ്പിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. വ്യവസായ വകുപ്പ് ജില്ലാ ഭരണ കൂടത്തിന് നല്‍കിയ പട്ടികയില്‍ ജനപ്രതിനിധികള്‍, അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ മാത്രമേ ഇടം പിടിച്ചിട്ടുള്ളൂ. വ്യവസായ വകുപ്പ് നല്‍കിയ നിര്‍ദേശ പ്രകാരം യോഗത്തില്‍ പങ്കെടുക്കേണ്ടവര്‍ക്ക് ജില്ലാ ഭരണകൂടം അറിയിപ്പ് കൈമാറി. സമര സമിതിയെ യോഗത്തിലേക്ക് വിളിക്കില്ലെന്ന് തിരുവമ്പാടി എംഎല്‍.എ ജോര്‍ജ്ജ് എം തോമസും വ്യക്തമാക്കി.

സമര സമിതിയെ വിളിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ ഉറപ്പ് നല്‍കിയിരുന്നതായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ പറഞ്ഞു. സമരസമിതിയെ യോഗത്തിലേക്ക് വിളിക്കാത്ത സാഹചര്യത്തില്‍ സമര സമിതി നിര്‍ദേശിച്ചാല്‍ മാത്രമേ യുഡിഎഫ് ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ളൂ. വിളിച്ചാല്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സമരസമിതി നിലപാട്.

തങ്ങളെ വിളിച്ചില്ലെങ്കിലും ജനപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്നാണ് സമരസമിതിയിലെ ഭൂരിഭാഗത്തിന്‍റെയും നിലപാട്

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News