ഗെയില്‍ വിരുദ്ധ സമരം; 11 സമര സമിതി പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം ലഭിച്ചു

Update: 2018-05-08 08:26 GMT
Editor : Jaisy
ഗെയില്‍ വിരുദ്ധ സമരം; 11 സമര സമിതി പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം ലഭിച്ചു
Advertising

കോഴിക്കോട് ജില്ലാജയില്‍ പരിസരത്ത് സമര സമിതിയുടെ നേതൃത്വത്തില്‍ ജയില്‍ മോചിതരായവര്‍ക്ക് സ്വീകരണം നല്‍കി

കോഴിക്കോട് എരഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത് റിമാന്‍ഡിലായിരുന്ന പതിനൊന്ന് സമര സമിതി പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം ലഭിച്ചു. കോഴിക്കോട് ജില്ലാജയില്‍ പരിസരത്ത് സമര സമിതിയുടെ നേതൃത്വത്തില്‍ ജയില്‍ മോചിതരായവര്‍ക്ക് സ്വീകരണം നല്‍കി.

Full View

സമരവുമായി ബന്ധപ്പെട്ട് 23 പേരാണ് കോഴിക്കോട് ജില്ല ജയിലുണ്ടായിരുന്നത്. ഇതില്‍ 10 പേര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇനി അവശേഷിക്കുന്നവരുടെ ജാമ്യപേക്ഷ അടുത്ത ദിവസം പരിഗണിക്കാനായി മാറ്റി വെച്ചിരിക്കുകയാണ്. ജാമ്യം ലഭിച്ച വാര്‍ത്തയറിഞ്ഞയുടനെ തന്നെ നിരവധി സമര സമിതി പ്രവര്‍ത്തകരാണ് കോഴിക്കോട് ജില്ല ജയില്‍ പരിസരത്തെത്തിയത്

കര്‍ശന ഉപാധികളോടെയാണ് സമര സമിതി പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഉപാധികള്‍ അംഗീകരിക്കുന്നുവെന്നും സമര രംഗത്ത് നിന്ന് പിന്തിരിയാന്‍ ഉദ്ദേശമില്ലെന്നും ജാമ്യം ലഭിച്ച പ്രവര്‍ത്തകര്‍ പറഞ്ഞു. തീവ്രവാദ മുദ്ര കുത്തി ജയിലടച്ചവര്‍ക്ക് കോടതി ജാമ്യം നല്‍കിയപ്പോള്‍ സര്‍ക്കാറിന് ഒന്നു പറയാനില്ലേയെന്ന് സമര സമിതി നേതാക്കള്‍ ചോദിച്ചു പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചതോടെ പുതിയ സമര മാര്‍ഗങ്ങളുമായി ഗെയില്‍ വിരുദ്ധ സമരം ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News