ഗണേഷ്‌കുമാറിന്റെ വിദ്യാഭ്യാസ യോഗ്യത കുറഞ്ഞു
ഇന്നലെ നാമനിര്‍ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ ഗണേഷ്‌കുമാറിന്റെ വിദ്യാഭ്യസ യോഗ്യത പ്രീഡിഗ്രിയാണ്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ബിരുദമായിരുന്നു കാണിച്ചിരുന്നത്.
പത്തനാപുരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ ബി ഗണേഷ്കുമാറിന്റെ വിദ്യാഭ്യാസ യോഗ്യത കുറഞ്ഞു. ഇന്നലെ നാമനിര്‍ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ ഗണേഷ്‌കുമാറിന്റെ വിദ്യാഭ്യസ യോഗ്യത പ്രീഡിഗ്രിയാണ്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ബിരുദമായിരുന്നു കാണിച്ചിരുന്നത്.
പത്തനാപുരത്ത് നിന്ന് നാലാം വട്ടം ജനവിധി തേടുന്നതിന് സമര്‍പിച്ച നാമനിര്‍ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് കെ ബി ഗണേഷ്കുമാറിന്റെ വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വന്നത്. 2001 ലും 2006ലും ബികോം ആയിരുന്നു വിദ്യാഭ്യാസ യോഗ്യത. 2011ലെ സത്യവാങ്മൂലത്തില്‍ ബികോം പൂര്‍ത്തിയാക്കി എന്നാക്കി മാറ്റി. എന്നാല്‍ ഇത്തവണ ഇതിലും മാറ്റം വരുത്തി. ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ നിന്ന് പ്രീഡിഗ്രി വിജയിച്ചുവെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. 2011ല്‍ യോഗ്യത തിരുത്തിയപ്പോള്‍ ഗണേഷിനെതിരെ കോടതിയില്‍ സ്വകാര്യ അന്യായം നല്‍കിയിരുന്നു. ഇത് പിന്നീട് പിന്‍വലിച്ചു. ഇത്തവണ വീണ്ടും വിദ്യഭ്യാസയോഗ്യതയില്‍ മാറ്റം വരുത്തിയതോടെ ഗണേഷിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മാനന്തവാടിയിലെ യു ഡിഎഫ് സ്ഥാനാര്‍ഥി കെ ജയലക്ഷ്മിയുടെ വിദ്യാഭ്യാസ യോഗ്യതയിലും സമാന രീതിയില്‍ വ്യത്യാസം വന്നത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ജയലക്ഷ്മിക്കെതിരെ എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.