കോണ്‍ഗ്രസ്-ലീഗ്-ബിജെപി രഹസ്യ ചര്‍ച്ച: വാദപ്രതിവാദങ്ങളുമായി നേതാക്കള്‍
ആരോപണത്തിന് കോടിയേരി തെളിവ് ഹാജരാക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. സിപിഎം പറയുന്നത് കെട്ടുകഥയാണെന്ന് എ കെ ആന്റണിയും പ്രതികരിച്ചു.
കോണ്‍ഗ്രസ്-ലീഗ്-ബിജെപി നേതാക്കള്‍ കോഴിക്കോട്ട് രഹസ്യചര്‍ച്ച നടത്തിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് പിന്നാലെ കൂടുതല്‍ സിപിഎം നേതാക്കള്‍ രഹസ്യധാരണയെന്ന ആരോപണങ്ങളുമായി രംഗത്തെത്തി. ആരോപണത്തിന് കോടിയേരി തെളിവ് ഹാജരാക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. സിപിഎം പറയുന്നത് കെട്ടുകഥയാണെന്ന് എ കെ ആന്റണിയും പ്രതികരിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇന്ന് ആദ്യം ആരോപണം ഉന്നയിച്ചത്. കോണ്‍ഗ്രസ്-ലീഗ്-ബിജെപി നേതാക്കള്‍ ഇന്നലെ രഹസ്യ ചര്‍ച്ച നടത്തിയെന്ന് കോടിയേരി ആരോപിച്ചു.
കോണ്‍ഗ്രസ് -ബിജെപി ബന്ധത്തിനിടയിലെ പാലം വെള്ളാപ്പള്ളി നടേശനാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആലപ്പുഴയില്‍ പറഞ്ഞു.
യുഡിഎഫ്-ബിജെപി ഒത്തുകളിക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത് ഉമ്മന്‍ചാണ്ടിയും കെ എം മാണിയും ആണെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ ആരോപണം.
സി പി എം ആരോപണം കെട്ടുകഥ മാത്രമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്‍റണിയുടെ മറുപടി. അപകടകരമായ പ്രചാരണമാണ് സംസ്ഥാനത്ത് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാ6വ് ഏകെ ആന്‍റണി പറഞ്ഞു. ബിജെപിയില്ലാത്ത നിയമസഭയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.
രഹസ്യ ചര്‍ച്ച നടത്തിയെന്ന ആരോപണത്തിന് സിപിഎം തെളിവ് ഹാജരാക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.