മിഠായി തെരുവിലേക്ക് വാഹനങ്ങള്‍ തത്കാലം കടത്തിവിടില്ല
ഏഴ് കോടി രൂപ ചിലവഴിച്ച് നവീകരിച്ച മിഠായിതെരുവ് ഈമാസം 23ന് മുഖ്യമന്ത്രി പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും
നവീകരിച്ച കോഴിക്കോട് മിഠായി തെരുവിലേക്ക് വാഹനങ്ങള്‍ തത്കാലം കടത്തിവിടില്ല. മന്ത്രി ടിപി രാമകൃഷ്ണന്‍ വിളിച്ചുചേര്‍ത്ത യോഗത്തിന്റേതാണ് തീരുമാനം. ഈ മാസം 23നാണ് മിഠായി തെരുവ് ഉദ്ഘാടനം ചെയ്യുക.
ഏഴ് കോടി രൂപ ചിലവഴിച്ച് നവീകരിച്ച മിഠായിതെരുവ് ഈമാസം 23ന് മുഖ്യമന്ത്രി പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. മിഠായി തെരുവിലേക്കുഉളള വാഹന നിയന്ത്രണം അനുവദിക്കില്ലെന്ന് പറഞ്ഞ് ഒരുപറ്റം വ്യാപാരികള്‍ ഇന്നലെ നടന്ന യോഗത്തില്‍ ബഹളം വെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി ടി.പി രാമകൃഷ്ണന്‍ യോഗം വിളിച്ചുചേര്‍ത്തത്. വ്യാപാരികളുടെ നടപടിയെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.
വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. ഇടക്കിടെ തീപിടുത്തം ഉണ്ടാക്കുന്ന മിഠായി തെരുവിലെ വൈദ്യൂതി ലൈയിനുകള്‍ പൂര്‍ണമായും ഭൂമിക്കടിയിലൂടെയാക്കി. പൗരാണികത നിലനിര്‍ത്തിയാണ് മിഠായി തെരുവ് നവീകരണം നടത്തുന്നത്.