കടുത്ത ചൂട്: കോഴിക്കോട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാലയങ്ങൾക്കാണ് ഇരു ജില്ലകളിലെയും കലകടർമാർ അവധി പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് രണ്ടു ദിവസം കൂടി കടുത്ത ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നുമുള്ള മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാലയങ്ങൾക്കാണ് ഇരു ജില്ലകളിലെയും കലകടർമാർ അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് അഞ്ച് വരെയും കോഴിക്കോട് മെയ് എട്ടുവരെയുമാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയില്‍ വേനല്‍ കനത്ത പശ്ചാത്തലത്തില്‍ സൂര്യാഘാതത്തിനും മറ്റു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ മെയ് എട്ടു വരെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യാതൊരു കാരണവശാലും തുറന്ന് പ്രവര്‍ത്തിക്കുവാനോ സ്‌പെഷ്യല്‍ ക്ലാസുകളോ ട്യൂഷന്‍ ക്ലാസുകളോ മറ്റോ സംഘടിപ്പിക്കുവാനോ പാടുള്ളതല്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് അറിയിച്ചു. അവധി ദിവസങ്ങള്‍ക്കു ശേഷം വേനലിന്റെ കാഠിന്യം പരിശോധിച്ച് പുതിയ ഉത്തരവ് നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു.
മെയ് എട്ട് വരെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്ലാസുകൾ നടത്തരുത് ...
Posted by Collector, Kozhikode on Sunday, May 1, 2016